Breaking...

9/recent/ticker-posts

Header Ads Widget

ചിറക്കുളത്തിന്റെ സംരക്ഷണഭിത്തി തകര്‍ന്ന് കുളത്തില്‍ പതിച്ചു



ഉഴവൂരില്‍ നവീകരണം പൂര്‍ത്തീകരിച്ച ചിറക്കുളത്തിന്റെ സംരക്ഷണഭിത്തി തകര്‍ന്ന് കുളത്തില്‍ പതിച്ചു. വെള്ളിയാഴ്ച രാത്രിയാണ് കല്‍കെട്ട് തകര്‍ന്നത്. തോമസ് ചാഴിക്കാടന്‍ എംപിയുടെ ഫണ്ട് വിനിയോഗിച്ച് സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റും കുളത്തില്‍ വീണു. നിര്‍മാണത്തിലെ അപാകതകളാണ് കര്‍ക്കെട്ട് തകരാനിടയാക്കിയതെന്ന് ആക്ഷേപമുയര്‍ന്നു.  സംഭവത്തിന് ഉത്തരവാദികള്‍ക്കെതിരെ കേസ് എടുക്കണമെന്നാവശ്യപ്പെട്ട്  പൊതു പ്രവര്‍ത്തകനായ ബെയ്ലോണ്‍ എബ്രാഹം കുറവിലങ്ങാട് എസ്എച്ച്ഒയ്ക്ക് പരാതി നല്കി. 



ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്ധുമോള്‍ ജേക്കബ്, പഞ്ചായത്ത് സെക്രട്ടറി, അസി. എന്‍ജിനീയര്‍, അസി.എക്സി. എന്‍ജീനയര്‍ എന്നിവരെ എതിര്‍കക്ഷികളാക്കിയാണ് പരാതി നല്കിയിരിക്കുന്നത്.  ചിറയില്‍കുളം നവീകരണം ആരംഭിച്ചപ്പോള്‍ മുതല്‍ അശാസ്ത്രീയതയും അഴിമതിയും ചൂണ്ടിക്കാട്ടി പരാതി നല്കിയിരുന്നതായും പരാതികള്‍ മുഖവലയ്ക്കെടുത്തിരുന്നില്ലെന്നും ബെയ്ലോണ്‍ പറയുന്നു.



Post a Comment

0 Comments