Breaking...

9/recent/ticker-posts

Header Ads Widget

വടവാതൂരില്‍ ഭാര്യയുടെ കാമുകന്‍ എന്ന സംശയത്തില്‍ ഭര്‍ത്താവിന്റെ വെട്ടേറ്റ് യുവാവ് മരണമടഞ്ഞു.



വടവാതൂരില്‍ ഭാര്യയുടെ കാമുകന്‍ എന്ന സംശയത്തില്‍ ഭര്‍ത്താവിന്റെ വെട്ടേറ്റ് യുവാവ് മരണമടഞ്ഞു. ചെങ്ങളം സ്വദേശിയായ രഞ്ജിത് എന്ന 40 കാരനാണ് കൊലപ്പെട്ടത്. ഇയാളുടെ സുഹൃത്ത് റിജോയെ പരിക്കുകളോടെ മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചു.സംഭവത്തില്‍ പ്രതിയായ അജീഷിനെ പോലീസ് തെരയുന്നു. ശനിയാഴ്ച വൈകീട്ട് 7.30 ഓടെ വടവാതൂര്‍ ശാന്തിഗ്രാം കോളനിയിലേക്കുള്ള വഴിയിലാണ് സംഭവം നടന്നത്. സംശയരോഗിയായ അജീഷ് ഭാര്യയുടെ കാമുകന്‍ എന്നു കരുതിയാണ് അക്രമം നടത്തിയത്. 



മണര്‍കാട് ജോലിക്കു പോയ ശേഷം മടങ്ങിയ രഞ്ജിത്തും സുഹൃത്ത് റിജോയും നടന്നുവരുമ്പോള്‍ പതിയിരുന്ന് അക്രമിക്കുകയായിരുന്നു. അജീഷിന്റെ ഭാര്യയുടെ അമ്മാവന്റെ മകളുടെ ഭര്‍ത്താവാണ് രഞ്ജിത്.സംഭവസ്ഥലത്തു നിന്നും ഓടിരക്ഷപെട്ട അജീഷിനെ പിടികൂടാനുള്ള ശ്രമത്തിലാണ്് മണര്‍കാട് പോലീസ്.



Post a Comment

0 Comments