Breaking...

9/recent/ticker-posts

Header Ads Widget

സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തി



കേരള വേലന്‍  ഏകോപന സമിതിയുടെ നേതൃത്വത്തില്‍ ജാതി സെന്‍സസ് നടപ്പാക്കണം എന്ന് ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തി.  പ്രതിഷേധധര്‍ണ സമിതി സംസ്ഥാന പ്രസിഡന്റ് രാജീവ് നെല്ലിക്കുന്നേല്‍  ഉദ്ഘാടനം ചെയ്തു .ജനസംഖ്യയില്‍ ഭൂരിപക്ഷം വരുന്ന പട്ടികജാതിക്കാര്‍ അടക്കമുള്ള അവര്‍ണ്ണ വിഭാഗങ്ങള്‍ സമൂഹത്തില്‍ പിന്തള്ളപ്പെടുകയാണെന്നും ജാതിവിവേചനം അവസാനിപ്പിക്കണമെന്നും രാജീവ് നെല്ലിക്കുന്നേല്‍ പറഞ്ഞു.   മ്യൂസിയം ജംഷനില്‍ നിന്നും ആരംഭിച്ച  മാര്‍ച്ചില്‍ സംസ്ഥാനത്തിന്റെ 14 ജില്ലകളില്‍ നിന്നായി  ആയിരക്കണക്കിനു പ്രവര്‍ത്തകര്‍ പങ്കെടുത്തു.  



ജാതി സെന്‍സസ്  നടപ്പാക്കാന്‍ കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകള്‍ ഉടന്‍ നടപടി സ്വീകരിക്കുക,  ഹോം സര്‍വ്വേ നിര്‍ത്തിവയ്ക്കുക, മുടങ്ങിക്കിടക്കുന്ന ഇ-ഗ്രാന്റ് ഉടന്‍ വിതരണം ചെയ്യുക, എയ്ഡഡ് മേഖലയിലെ നിയമനങ്ങള്‍ PSC യെ ഏല്‍പ്പിക്കുക,  എല്ലാ വകുപ്പുകളിലും സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് നടത്തുക തുടങ്ങിയ  ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടാണ്ട് സമരം നടന്നത്. സംസ്ഥാന വൈസ് പ്രസിഡണ്ട് കെ കെ ശശി അധ്യക്ഷത വഹിച്ചു.  സംസ്ഥാന നേതാക്കളായ   വിവി സത്യരാജന്‍, സി കെ അജിത് കുമാര്‍, എം എസ്  ബാഹുലെയന്‍, പ്രൊഫ. വി പി വിജയന്‍, ആര്‍ മുരളി, വി എന്‍ കൃഷ്ണന്‍കുട്ടി, അനീഷ് കുമാര്‍ ചിത്രംപാട്ട്, കമലാസനന്‍ പി ജി എന്നിവര്‍ പ്രസംഗിച്ചു.



Post a Comment

0 Comments