ശക്തമായ മഴയില്‍ വീടിന്റെ മുറ്റത്ത് വെള്ളക്കെട്ട് രൂപപ്പെട്ടത് കുടുംബത്തെ ദുരിതത്തിലാക്കുന്നു. കടപ്ലാമറ്റം മാറിയിടം പന്നിക്കോട്ട് ദാസനും കുടുംബാംഗങ്ങളുമാണ് ദുരിതം അനുഭവിക്കുന്നത്. വെള്ളക്കെട്ട് കാരണം ഇവര്‍ക്ക് വീടിന് വെളിയില്‍ ഇറങ്ങാനാകാത്ത അവസ്ഥയിലാണ്. വൃദ്ധയായ മാതാവും കുട്ടികളും അടക്കമാണ് വീട്ടിലുള്ളത്. അയല്‍വാസി ഇവരുടെ വീടിന്റെ മുറ്റത്തിന് മുന്‍വശം സ്ഥാപിച്ച മതിലാണ് വെള്ളക്കെട്ട് രൂപപ്പെടാന്‍ കാരണമായതെന്നാണ് ആക്ഷേപം. പൈപ്പിട്ട് വെള്ളം ഒഴുകി പോകാന്‍ ഉള്ള സൗകര്യം ചെയ്താല്‍ വെള്ളക്കെട്ടിന് പരിഹാരം ഉണ്ടാകുമെന്ന് ഇവര്‍ പറയുന്നു. പലതവണ ഇത് സംബന്ധിച്ച് ആവശ്യമുന്നയിച്ചിട്ടും വെള്ളക്കെട്ട് ഒഴിവാക്കാനുള്ള നടപടി സ്വീകരിച്ചില്ല എന്നും ഇവര്‍ പറയുന്നു
0 Comments