Breaking...

9/recent/ticker-posts

Header Ads Widget

വെള്ളക്കെട്ട് ഭീഷണിയാവുന്നു.



ഏറ്റുമാനൂര്‍ നീണ്ടൂര്‍ റോഡില്‍ കോട്ടമുറി ജംഗ്ഷന് സമീപം രൂപപ്പെട്ട വെള്ളക്കെട്ട് ജനങ്ങള്‍ക്ക് ഭീഷണിയാവുന്നു. വെള്ളക്കെട്ട് നീക്കണമെന്ന  ആവശ്യം ഗ്രാമപഞ്ചായത്ത് അധികൃതര്‍ പൊതുമരാമത്ത് വകുപ്പിനെ അറിയിച്ചെങ്കിലും  നടപടികളെന്നും സ്വീകരിച്ചിട്ടില്ല എന്നാണ് ആക്ഷേപമുയരുന്നത്.



 പ്രദേശത്ത് വെള്ളക്കെട്ടുമൂലം ഗതാഗതക്കുരുക്കും അപകട ഭീഷണിയുമുണ്ടായിട്ടും  നടപടികളുണ്ടാവത്തതില്‍ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. . ഇരുചക്ര വാഹന യാത്രക്കാര്‍ക്കും  കാല്‍നട യാത്രക്കാര്‍ക്കും ഇതുവഴി കടന്നു പോകുവാന്‍ കഴിയാത്ത സ്ഥിതിയാണുള്ളതെന്ന്  നാട്ടുകാര്‍ പറഞ്ഞു.



Post a Comment

0 Comments