Breaking...

9/recent/ticker-posts

Header Ads Widget

അപ്രതീക്ഷിതമായുണ്ടായ വെള്ളപ്പൊക്കം പാലാ നഗരത്തിലെ വ്യാപാരികളെ വലച്ചു.

 


കനത്ത മഴയും ഉരുള്‍ പൊട്ടലും മൂലം അപ്രതീക്ഷിതമായുണ്ടായ വെള്ളപ്പൊക്കം പാലാ നഗരത്തിലെ വ്യാപാരികളെ വലച്ചു.  പാലാ ടൗണില്‍ കഴിഞ്ഞ  നഗരത്തിലെ വിവിധ റോഡുകളില്‍ വെള്ളം കയറിയപ്പോള്‍ വ്യാപാരികള്‍ക്കും, പൊതു ജനങ്ങള്‍ക്കും നഷ്ടങ്ങളും ബുദ്ധിമുട്ടും എറെയുണ്ടായി. ബുധനാഴ്ച രാവിലെ വെള്ളം ഇറങ്ങിയപ്പോള്‍ ചെളിയും, വേസ്റ്റും പൊതു ഇടങ്ങളെ വൃത്തിഹീനമാക്കി. കൊട്ടാരമറ്റത്ത് വ്യാപാര സ്ഥാപനങ്ങളും പരിസരങ്ങളും ശുചീകരിച്ചു.പാലാ നഗരസഭാ ചെയര്‍മാന്‍ ഷാജു തുരുത്തന്‍, വൈസ് ചെയര്‍പേഴ്‌സണ്‍ ലീനാ സണ്ണി, സ്റ്റാന്‍ഡിംഗ്് കമ്മിറ്റി ചെയര്‍മാന്‍മാരായ ബൈജു കൊല്ലംപറമ്പില്‍ , സാവിയോ കാവുകാട്ട്, കൗണ്‍സിലര്‍ ജോസ് ചീരാംകുഴി ,പാലാ ഫയര്‍ ഫോഴ്‌സ്, പാലാ പോലീസ്, നഗരസഭാ ജീവനക്കാര്‍, ബസ് തൊഴിലാളികള്‍ തുടങ്ങിയവര്‍ കൊട്ടാരമറ്റം ബസ് സ്റ്റാന്റ് വൃത്തിയാക്കുന്നതിന് നേതൃത്വം നല്‍കി. പാലാ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ വെള്ളം കയറിയ വ്യാപാര സ്ഥാപനങ്ങളില്‍ ശുചീകരണം നടന്നു. അപ്രതീക്ഷിതമായി വെള്ളം കയറിയതാണ് വ്യാപാരികളെ ദുരിതത്തിലാക്കിയത്.




Post a Comment

0 Comments