Breaking...

9/recent/ticker-posts

Header Ads Widget

വെള്ളിയേപ്പള്ളി സെവന്‍സ് ആര്‍ട്‌സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ മെറിറ്റ് ഡേ ആഘോഷം നടത്തി.



 വെള്ളിയേപ്പള്ളി സെവന്‍സ് ആര്‍ട്‌സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ മെറിറ്റ് ഡേ ആഘോഷം നടത്തി. മേനാംപറമ്പില്‍ ഐസക് മെമ്മോറിയല്‍ സാംസ്‌കാരിക നിലയത്തില്‍  മെറിറ്റ് ഡേ ആഘോഷം ബ്രില്യന്റ് സ്റ്റഡി സെന്റര്‍ ഡയറക്ടര്‍ ജോര്‍ജ് തോമസ് ഉദ്ഘാടനം ചെയ്തു. പുതുമന മേരി ജോണ്‍ ട്രസ്റ്റുമായി ചേര്‍ന്ന് 600 വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി നോട്ടുബുക്കുകളും  പഠനോപകരണങ്ങളും വിതരണം ചെയ്തു.  



പ്ലസ് ടു പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് മൊമന്റോയും ക്യാഷ് അവാര്‍ഡും നല്‍കി അനുമോദിച്ചു. ക്ലബ് പ്രസിഡന്റ് ഹരിദാസ് അടമത്തറ അദ്ധ്യക്ഷത വഹിച്ചു. അലക്‌സ് മേനാംപറമ്പില്‍, തോമസ് ആന്റണി കപ്പലുമാക്കല്‍, സെലിന്‍ ഐസക്, മാര്‍ട്ടിന്‍ വരുകുകാലായില്‍, ജോണ്‍സണ്‍ പനയ്ക്കല്‍  എന്നിവര്‍ പ്രസംഗിച്ചു.



Post a Comment

0 Comments