Breaking...

9/recent/ticker-posts

Header Ads Widget

വെമ്പള്ളി ദേവിവിലാസം എന്‍.എസ്.എസ് കരയോഗത്തിന്റെ കുടുംബ സംഗമം നടന്നു



വെമ്പള്ളി ദേവിവിലാസം എന്‍.എസ്.എസ് കരയോഗത്തിന്റെ കുടുംബ സംഗമം  മീനച്ചില്‍ താലൂക്ക് എന്‍എസ്എസ് യൂണിയന്‍ ചെയര്‍മാന്‍ പി.എസ് ഷാജികുമാര്‍  ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് പി.എന്‍ രവീന്ദ്രന്‍ നായര്‍ അധ്യക്ഷനായിരുന്നു. എന്‍എസ്എസ് പ്രതിനിധി സഭാംഗം ഡോക്ടര്‍ ബി. വേണുഗോപാല്‍ മുഖ്യപ്രഭാഷണം നടത്തി.എന്‍എസ്എസ് മേഖലാ കണ്‍വീനര്‍ കെ. എന്‍.ശ്രീകുമാര്‍ എസ്എസ്എല്‍സി-പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. എന്‍എസ്എസ് മീനച്ചില്‍ താലൂക്ക് യൂണിയന്‍ വനിതാ സമാജം വൈസ് പ്രസിഡണ്ട് ബിജി മനോജ് മുതിര്‍ന്ന കുടുംബാംഗങ്ങളെ ആദരിച്ചു.


എന്‍എസ്എസ് വനിതാ സമാജം യൂണിയന്‍ കമ്മിറ്റി അംഗം സിന്ധു ബി നായര്‍, വാര്‍ഡ് മെമ്പര്‍ അനിത ജയമോഹന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. കുട്ടികള്‍ക്ക് പഠനോപകരണ വിതരണവും നടത്തി. കുടുംബ സംഗമത്തിന് കരയോഗം ഭാരവാഹികളായ കെ.എന്‍ കൃഷ്ണകുമാര്‍, കെ.എന്‍ ജയചന്ദ്രന്‍, ശാന്തകുമാരി അമ്മ, സി ബാലചന്ദ്രന്‍ നായര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.





Post a Comment

0 Comments