Breaking...

9/recent/ticker-posts

Header Ads Widget

വിളക്കിത്തലനായര്‍ സമാജം മരങ്ങാട്ടുപിള്ളി ശാഖാ വാര്‍ഷിക സമ്മേളനം



വിളക്കിത്തലനായര്‍ സമാജം മരങ്ങാട്ടുപിള്ളി ശാഖാ വാര്‍ഷിക സമ്മേളനം മരങ്ങാട്ടുപിള്ളി സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്നു.   ജനസംഖ്യാനുപാതികമായി സംവരണം ലഭ്യമാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. സമാജം സംസ്ഥാന രക്ഷാധികാരി കെ.എസ്.രമേഷ് ബാബു ഉദ്ഘാടനം ചെയ്തു.   ശാഖാ പ്രസിഡന്റ് സി.എസ്.രാജു അധ്യക്ഷനായിരുന്നു. സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ.രാധാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. 



ജില്ലാ കോ ഓര്‍ഡിനേറ്റര്‍ കെ.ജി.സജീവ്, ഗ്രാമ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എ. തുളസീദാസ്, സമാജം .താലൂക്ക് സെക്രട്ടറി സി.ബി.സന്തോഷ്, താലൂക്ക് വൈസ് പ്രസിഡന്റ്, കെ.എ. ചന്ദ്രന്‍, സി.ഡി.എസ്. ചെയര്‍ പേഴ്‌സണ്‍ ഉഷ ഹരിദാസ്, മിനി ശശി, പി. കെ ഷാജി, പി.കെ.രഘു, എന്നിവര്‍ പ്രസംഗിച്ചു. ശാഖാ സെക്രട്ടറി പി.ബി. സിജു വാര്‍ഷിക റിപ്പോര്‍ട്ടും ഖജാന്‍ജി മായാ ചന്ദ്രന്‍ കണക്കും അവതരിപ്പിച്ചു. എസ്. എസ്.എല്‍.സി. പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികള്‍ക്ക് ഉപഹാരം നല്‍കി.



Post a Comment

0 Comments