Breaking...

9/recent/ticker-posts

Header Ads Widget

വ്യാപാരി വ്യവസായി ഏകോപന സമിതി ഏറ്റുമാനൂർ യൂണിറ്റിന്റെ ഭരണസമിതി തിരഞ്ഞെടുപ്പ് മേയ് 24ന്



കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഏറ്റുമാനൂർ യൂണിറ്റിന്റെ ഭരണസമിതി തിരഞ്ഞെടുപ്പ് മേയ് 24ന് നടക്കും എന്ന്  ഏകോപന സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.നിലവിലെ ഭരണസമിതിക്കെതിരെ മത്സര രംഗത്ത് വന്നിട്ടുള്ളവർ നിരുത്തരവാദപരമായ വ്യാജ പ്രചരണങ്ങളാണ് നടത്തുന്നതെന്നും ഓഡിറ്റിനു വിധേയമായ കണക്കുകൾ.. ഇൻകം ടാക്സ് റിട്ടേൺ എന്നിവ കൃത്യമായി നൽകുന്ന സ്ഥാപനത്തിൻ്റെ പ്രവർത്തനം സുതാര്യമാണെന്നും ഭാരവാഹികൾ പറഞ്ഞു. സംഘടനയുടെ ആസ്ഥാനമായ പ്രവർത്തിക്കുന്ന കെട്ടിടം മൂന്നു ദശാബ്ദ കാലം മുമ്പ് നിർമ്മിച്ചതാണ് വ്യാപാരഭവൻ ട്രസ്റ്റിന്റെ  പേരിലാണ് കെട്ടിടം.  വ്യാപാര ഭവന്റെ കീഴിലുള്ള വർത്തക ഹോസ്പിറ്റലിൽ വെഞ്ചേഴ്സ് പ്രവർത്തിക്കുന്നത് വ്യാപാരഭവന്റെ അടിസ്ഥാന സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി ലാഭം നേടുന്നതിനാണ് 


സംഘടനയുടെ പേരിലുള്ള എല്ലാ കണക്കുകളും കൃത്യതയുള്ളതാണെന്നും ഭാരവാഹികൾ അറിയിച്ചുഏറ്റുമാനൂർ ഓഫ് കൊമേഴ്സും,, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റും ഹോസ്പിറ്റലിൽ വെഞ്ചേഴ്സും നിയമാനുസൃതമായ പ്രവർത്തനങ്ങൾ മാത്രമാണ് നടത്തുന്നത്. പൊതുസമൂഹത്തിന്റെ ഇടയിൽ തെറ്റിദ്ധാരണ പരത്തുന്ന വ്യാജ പ്രചരണങ്ങൾ തള്ളിക്കളയണമെന്നും ഭാരവാഹികൾ ഏറ്റുമാനൂർ പ്രസ് ക്ലബ്ബിൽ നടന്ന വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഏറ്റുമാനൂർ പ്രസ് ക്ലബ്ബിൽ നടന്ന വാർത്താ സമ്മേളനത്തിൽ യൂണിറ്റ് പ്രസിഡണ്ട് എം.പി.തോമസ്, സജി മുരിങ്ങയിൽ, ടി.എം. യാക്കൂബ്, ജോർജ് തോമസ് മുണ്ടക്കൽ , ജോജോ,നിർമ്മല ജോഷി, എ.എം. ജെമിനി, അബിൻ ജോസ് പോൾ തുടങ്ങിയവർ പങ്കെടുത്തു



Post a Comment

0 Comments