Breaking...

9/recent/ticker-posts

Header Ads Widget

സംസ്ഥാനത്ത് കനത്തമഴ



സംസ്ഥാനത്ത് കനത്തമഴ തുടരുന്നു.  എറണാകുളം തൃശൂര്‍ ജില്ലകളില്‍ റെഡ് അലര്‍ട്ടും കോട്ടയമുള്‍പ്പെടെ 8 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട കനത്ത മഴയ്‌കൊപ്പം ശക്തമായ കാറ്റും ഇടിമിന്നലുമുണ്ടാകാനുള്ള സാധ്യതയാണുള്ളത്. അറബിക്കടലില്‍ ന്യൂന മര്‍ദ്ദം രൂപപ്പെടുന്നതും ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദവും ചുഴലിക്കാറ്റുമുണ്ടാകുന്നതും ശക്തമായ മഴയ്ക്ക് സാധ്യത വര്‍ധിപ്പിക്കുകയാണ് ആറുകളിലും തോടുകളിലും ജലനിരപ്പുയര്‍ന്നു. കോട്ടയം ജില്ലയില്‍ മേയ് 23, 24 തീയതികളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലെര്‍ട്ട് പ്രഖ്യാപിച്ചതായി ജില്ലാ കളക്ടര്‍ വി. വിഗ്നേശ്വരി അറിയിച്ചു. 



ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ മേയ് 25ന് മഞ്ഞ അലെര്‍ട്ടും  പ്രഖ്യാപിച്ചിട്ടുണ്ട്. കുറഞ്ഞ സമയം കൊണ്ട് അതിശക്തമായ മഴ അപകടങ്ങളും  മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയങ്ങളും സൃഷ്ടിച്ചേക്കാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത വേണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു. നഗരപ്രദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും സാധ്യതയുണ്ട്. മഴ തുടരുന്ന സാഹചര്യം മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും സൃഷ്ടിച്ചേക്കാം. ആയതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. കാറ്റിലും മഴയിലും വൈദ്യുത കമ്പികള്‍ പാട്ടി വീഴാനുള്ള സാധ്യത പരിഗണിച്ച് പൊതുജനങ്ങള്‍ ശ്രദ്ധിക്കണമെന്ന് KSEB അധികൃതര്‍ നിര്‍ദ്ദേശിച്ചു.



Post a Comment

0 Comments