ക്രിക്കറ്റ് പ്രേമികളെ ആവേശത്തിന്റെ കൊടുമുടിയിലെത്തിച്ചു കൊണ്ടാണ് ഇന്ത്യ 20-20 ലോകകപ്പ് ചാമ്പ്യന്‍മാരായത്. ബാര്‍ബഡോസില്‍ സൗത്ത് ആഫ്രിക്കയെ 7 റണ്‍സിന് തോല്‍പ്പിച്ച് ഇന്ത്യ ട്രോഫി കരസ്ഥമാക്കുമ്പോള്‍ ഇന്ത്യയില്‍ ടെലിവിഷന്‍ സ്‌ക്രീനുകള്‍ക്കു മുന്നില്‍ കാത്തിരുന്ന ലക്ഷണക്കിന് ക്രിക്കറ്റ് പ്രേമികള്‍ ഹര്‍ഷാരവങ്ങളോടെയാണ് വിജയം ആഘോഷിച്ചത്. ക്യാപ്‌റന്‍ രോഹിത് ശര്‍മയും വിരാട് കോഹ്ലിയും ജസ്പ്രീത് ബുമ്രയുമടക്കമുള്ള ടീമംഗങ്ങള്‍ക്ക് അഭിവാദ്യങ്ങളര്‍പ്പിച്ചു കൊണ്ടാണ് ക്രിക്കറ്റ് പ്രേമികള്‍ ടീം ഇന്ത്യയുടെ വിജയാഘോഷത്തില്‍ പങ്കു ചേര്‍ന്നത്. പാലായില്‍ പയനിയര്‍ ക്ല ബ്ബിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ വിക്ടറി ആഘോഷിച്ചു. ക്ലബ്ബ് പ്രസിഡന്റ് സുരാജ് തമസ, ജോമോന്‍ വാളംപറമ്പില്‍, സിബി റീജന്‍സി, ജോസ് ടെയ്ക് ഓഫ് , അയ്യപ്പന്‍ ഐശ്വര്യ ,ജിനു ഫാന്റസി, സതീശ് മെറിബോയ്, ജോമി , വിനോദ്, ആന്റണി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ഇന്ത്യയുടെ 2020 ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പ് വിജയാഘോഷം നടന്നത്.
0 Comments