Breaking...

9/recent/ticker-posts

Header Ads Widget

തരിശൂനിലത്ത് നെല്‍കൃഷിക്ക് തുടക്കം കുറിച്ചു

 


രാമപുരം മാര്‍ ആഗസ്തീനോസ് കോളേജ്  നാഷണല്‍ സര്‍വ്വീസ് സ്‌കീമിന്റെ നേതൃത്വത്തില്‍ തരിശൂനിലത്ത് നെല്‍കൃഷിക്ക് തുടക്കം കുറിച്ചു. രാമപുരം ഗ്രാമപഞ്ചായത്തിലെ കൊണ്ടാട് വാര്‍ഡിലുള്ള  ചൂരവേലില്‍ പാടത്താണ്  പരിസ്ഥിതി ദിനത്തില്‍ ഞാറു നട്ടുകൊണ്ട് നെല്‍കൃഷിക്ക് തുടക്കംകുറിച്ചത്. കൃഷിക്കായി തിരഞ്ഞെടുത്തത് തവളക്കണ്ണന്‍ എന്ന നാടന്‍ വിത്തിനമാണ്. പ്രകൃതികൃഷിയുടെ പ്രചാരകന്‍ കൂടിയായ  മധു ചൂരവേലില്‍  ആണ്  മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്നത്. നെല്‍കൃഷിയുടെ ഉദ്ഘാടനം കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. ജോയി ജേക്കബ് ഞാറു നട്ടുകൊണ്ടു നിര്‍വഹിച്ചു. കോളേജ് മാനേജര്‍ ഫാ. ബര്‍ക്കുമാന്‍സ്  കുന്നുംപുറം, വാര്‍ഡ് മെമ്പര്‍  അമ്മിണി കെ എന്‍, വൈസ് പ്രിന്‍സിപ്പാള്‍മാരായ ഫാ. ജോസഫ് ആലഞ്ചേരി, സിജി ജേക്കബ് , പ്രോഗ്രാം ഓഫീസര്‍മാരായ എന്നിവര്‍ സംബന്ധിച്ചു. പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി കോളേജിലെ നേച്ചര്‍ ക്ലബ്ബിന്റെ നേതൃത്വത്തില്‍  പോസ്റ്റര്‍ പ്രദര്‍ശനം, വീഡിയോഗ്രഫി മത്സരം, വൃക്ഷതൈനടീല്‍ തുടങ്ങിയ പരിപാടികളും നടത്തപ്പെട്ടു. പരിപാടികള്‍ക്ക് എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍മാരായ നിര്‍മല്‍ കുര്യാക്കോസ്, ഷീന ജോണ്‍, നേച്ചര്‍ ക്ലബ്ബ് കോര്‍ഡിനേറ്റര്‍ അഞ്ചു ജോര്‍ജ്, അധ്യാപകരായ ജോബിന്‍ പി മാത്യു, വിനീത്കുമാര്‍, സജേഷ്‌കുമാര്‍, സിജു മാത്യു, ജിതിന്‍ റോബിന്‍, ഷീബ തോമസ്, ട്രേസി ജോണ്‍, വിദ്യാര്‍ത്ഥി പ്രതിനിധികള്‍ തുടങ്ങിയവര്‍നേതൃത്വം നല്‍കി.




Post a Comment

0 Comments