Breaking...

9/recent/ticker-posts

Header Ads Widget

അഡിക്ഷന്‍ പ്രിവന്‍ഷന്‍ - മോചനം പദ്ധതിയ്ക്ക് തുടക്കമായി

 


ചേര്‍പ്പുങ്കല്‍ ഹോളിക്രോസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ റോട്ടറി ക്ലബുമായി ചേര്‍ന്ന് അഡിക്ഷന്‍ പ്രിവന്‍ഷന്‍  മോചനം എന്ന പദ്ധതിയ്ക്ക് തുടക്കമായി. റോട്ടറി കോഡിനേറ്റര്‍ സെന്‍ എബ്രാഹം അധ്യക്ഷത വഹിച്ച  യോഗത്തില്‍ ഹെഡ്മാസ്റ്റര്‍ ഷാജി ജോസഫ് പരിപാടി ഉദ്ഘാടനം ചെയ്തു.  വരും തലമുറയെ മാരകമായ വിപത്തുകളില്‍ നിന്നും രക്ഷിക്കുക എന്ന സന്ദേശം ചെറുപ്പകാലങ്ങളില്‍ തന്നെ കുട്ടികളില്‍ വളര്‍ത്തിക്കൊണ്ടു വരുവാനും  വരും തലമുറ ആരോഗ്യമുള്ളവരായി ഭൂമിയില്‍ ജീവിക്കുന്നതിനും പദ്ധതി ഇടയാകണമെന്നും ഹെഡ്മാസ്റ്റര്‍ ഓര്‍മ്മിപ്പിച്ചു.




Post a Comment

0 Comments