ലോക പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് ഓള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ കടുത്തുരുത്തി മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍, വൃക്ഷത്തൈകള്‍ നട്ടു. കടുത്തുരുത്തി സെന്റ് മൈക്കിള്‍ സ്‌കൂളിലാണ് ലോക പരിസ്ഥിതി ദിനാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചത്. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സീമ സൈമണ്‍, കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജിന്‍സി എലിസബത്തിന് വൃക്ഷത്തൈ നല്‍കിക്കൊണ്ട് ഉദ്ഘാടനം നിര്‍വഹിച്ചു. അസോസിയേഷന്‍ മേഖലാ പ്രസിഡന്റ് ബിനീഷ് പോള്‍ അധ്യക്ഷനായിരുന്നു മേഖലാ സെക്രട്ടറി ഷെറിന്‍, മേഖല ട്രഷറര്‍ ഗിരിജ വിജിമോന്‍, അജയ് എ.വി, ഷാജു, അനില്‍ പി സാമുവല്‍, ക്രിസ്റ്റി ജോണ്‍സണ്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. കടുത്തുരുത്തി സെന്റ് മൈക്കിള്‍സ് സ്‌കൂള്‍ അധ്യാപകരും, വിദ്യാര്‍ത്ഥികളും, സംഘടന നേതാക്കളും,പിടിഎ അംഗങ്ങളുമടക്കം നൂറുകണക്കിന് ആളുകള്‍ ചടങ്ങില്‍ പങ്കെടുത്തു. എകെപിഎ അംഗങ്ങളും, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജിന്‍സി എലിസബത് എന്‍എസ്എസ് അധ്യാപിക ജൂലിയ, എന്നിവരും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് സ്‌കൂള്‍ കോമ്പൗണ്ടില്‍ വിവിധ സ്ഥലങ്ങളില്‍ വൃക്ഷത്തൈകള്‍ നട്ടു.
0 Comments