Breaking...

9/recent/ticker-posts

Header Ads Widget

അല്‍ഫോന്‍സാ കോളേജില്‍ ടോപ്പേഴ്‌സ് ദിനാചരണം

 


പാലാ അല്‍ഫോന്‍സാ കോളേജില്‍ ടോപ്പേഴ്‌സ് ദിനാചരണം നടന്നു.  എം. ജി യൂണിവേഴ്‌സിറ്റി പരീക്ഷകളില്‍ വിവിധ വിഷയങ്ങളിലായി 35 റാങ്കും 80  A+ ഉം നേടി മികച്ച നേട്ടം കൈവരിച്ച  വിദ്യാര്‍ത്ഥിനികളെ അനുമോദിച്ചു കൊണ്ടാണ് ടോപ്പേഴ്‌സ് ദിനാചരണം നടന്നത്. മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥിനികളെ മെമന്റോയും സര്‍ട്ടിഫിക്കറ്റും നല്കി ആദരിച്ചു. അതോടൊപ്പം ഡിഗ്രിബിരുദം പൂര്‍ത്തിയാക്കിയ എല്ലാ വിദ്യാര്‍ത്ഥിനികള്‍ക്കുമുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം കോളേജ് പ്രിന്‍സിപ്പല്‍റവ. ഡോ. ഷാജി ജോണ്‍ നിര്‍വഹിച്ചു. അനുമോദന സമ്മേളനം മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ പ്രൊഫ.ഡോ. സി.റ്റി. അരവിന്ദകുമാര്‍  ഉദ്ഘാടനം ചെയ്തു . അക്കാദമിക രംഗത്ത് നിലനില്‍ക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് വിശദീകരിച്ചു കൊണ്ടാണ് വൈസ്ചാന്‍സലര്‍ സംസാരിച്ചത്. ജോസ് കെ മാണി MP യുടെ MP ഫണ്ടില്‍ നിന്ന് ലഭിച്ച 95000 രൂപ വില വരുന്ന 15 ലാപ്‌ടോപ്പുകള്‍  പൂഞ്ഞാര്‍ എം എല്‍ എ അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ വിവിധ ഡിപ്പാര്‍ട്ടുമെന്റുകള്‍ക്കായി വിതരണം ചെയ്തു. കോളേജ് ബര്‍സാര്‍ റവ. ഫാ. കുര്യാക്കോസ് വെള്ളച്ചാലില്‍ വൈസ് പ്രിന്‍സിപ്പല്‍ ഡോ. സിസ്റ്റര്‍ മഞ്ചു എലിസബത്ത് കുരുവിളയും ആശംസകള്‍ അര്‍പ്പിച്ചു  വൈസ് പ്രിന്‍സിപ്പല്‍  ഡോ. സിസ്റ്റര്‍ മിനിമോള്‍ മാത്യു പ്രതിജ്ഞാവാചകം ചൊല്ലി കൊടുത്തു. കോളേജ് പ്രിന്‍സിപ്പല്‍ റവ.ഡോ.ഷാജി ജോണ്‍ സ്വാഗതവും സുവോളജി വിഭാഗം അസി.പ്രൊഫ. ഡോ. സിമിമോള്‍ സെബാസ്റ്റ്യന്‍ നന്ദിയും പറഞ്ഞു.




Post a Comment

0 Comments