Breaking...

9/recent/ticker-posts

Header Ads Widget

അയര്‍ക്കുന്നം അമയന്നൂരില്‍ കനത്ത മഴയില്‍ കിണര്‍ ഇടിഞ്ഞു താഴ്ന്നു.

 



അയര്‍ക്കുന്നം അമയന്നൂരില്‍ കനത്ത മഴയില്‍ കിണര്‍ ഇടിഞ്ഞു താഴ്ന്നു. അമയന്നൂര്‍  പാലമൂട്ടില്‍  കെ.ജി സജിമോന്റെ വീടിന് പുറകുവശത്ത് ഉണ്ടായിരുന്ന കിണറാണ് വ്യാഴാഴ്ച വൈകുന്നേരം 4 മണിയോടെ വന്‍ ശബ്ദത്തോടെ ഇടിഞ്ഞു താഴ്ന്നത്. ശബ്ദം കേട്ട്  സജിമോന്‍ വീടിന് പുറത്തിറങ്ങി നോക്കിയപ്പോഴാണ് കിണറിന്റെ മേല്‍ഭാഗം കപ്പിയും, തൂണും ഉള്‍പ്പെടെ ഇടിഞ്ഞ്  താഴ്ന്ന നിലയില്‍ കാണപ്പെട്ടത്. 10 അടിയോളം താഴ്ചയുള്ള കിണര്‍  പൂര്‍ണ്ണമായും ഇടിഞ്ഞു ഭൂമിക്കടിയിലേക്ക്  താഴ്ന്നു. വശങ്ങള്‍ ഇടിഞ്ഞതോടെ  കിണര്‍ അപകട ഭീഷണിയായിരിക്കുകയാണ്.  അയര്‍ക്കുന്നം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സീന ബിജു നാരായണന്‍,  വില്ലേജ് ഓഫീസര്‍ മഹേഷ് എം, മുന്‍ വാര്‍ഡ് മെമ്പര്‍  ബിജു നാരായണന്‍  എന്നിവര്‍ സംഭവസ്ഥലത്ത് എത്തി  സ്ഥിതിഗതികള്‍ വിലയിരുത്തി. വില്ലേജിലും പഞ്ചായത്തിലും പരാതി നല്‍കിയിട്ടുണ്ട്. പ്രകൃതിദുരന്ത നിയമ പ്രകാരം വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.




Post a Comment

0 Comments