Breaking...

9/recent/ticker-posts

Header Ads Widget

എല്ലാ വിഷയങ്ങള്‍ക്കും എപ്ലസ് നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു.

 


എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എപ്ലസ് നേടിയ ഏറ്റുമാനൂര്‍ നഗരസഭാ പരിധിയിലെ താമസക്കാരായ വിദ്യാര്‍ത്ഥികളെ നഗരസഭയുടെ നേതൃത്വത്തില്‍ അനുമോദിച്ചു. ഏറ്റുമാനൂര്‍ ഗവ. ഹൈസ്‌കൂളില്‍ നടന്ന അനുമോദന യോഗം ഏറ്റുമാനൂര്‍ നഗരസഭാധ്യക്ഷ ലൗലി ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു. നഗരസഭ വിദ്യാഭ്യാസകാര്യ സ്ഥിരം സമിതി അധ്യക്ഷ ഡോ. എസ് ബീന അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍മാരായ ബിനോയ് കെ ചെറിയാന്‍, സുരേഷ് ആര്‍ നായര്‍, വി.എസ് വിശ്വനാഥന്‍, ബിബീഷ് ജോര്‍ജ്ജ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ഗവ. എയ്ഡഡ് സ്‌കൂളുകളില്‍ പഠിച്ച് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ 112 വിദ്യാര്‍ത്ഥികള്‍ക്കും 100 ശതമാനം വിജയം നേടിയ 4 സ്‌കൂളുകള്‍ക്കുമാണ് പുരസ്‌കാരങ്ങള്‍ നല്‍കിയത്. കാനറ ബാങ്കിന്റെ സഹകരണത്തോടെയാണ് വിദ്യാര്‍ത്ഥികള്‍ക്ക് പുരസ്‌കാരങ്ങള്‍ നല്‍കിയത്.




Post a Comment

0 Comments