Breaking...

9/recent/ticker-posts

Header Ads Widget

അര്‍ച്ചന വിമന്‍സ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ പരിസ്ഥിതി ദിനം

 


ജ്യോതി ജീവപൂര്‍ണ്ണ ട്രസ്റ്റ് അര്‍ച്ചന വിമന്‍സ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ പച്ചപ്പ് എന്ന പേരില്‍ പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു.  അര്‍ച്ചന വിമന്‍സ് സെന്റര്‍ ഡയറക്ടര്‍ മിസ് ത്രേസ്യാമ്മ മാത്യു അധ്യക്ഷത വഹിച്ച ചടങ്ങില്‍ ലേബര്‍ ഇന്ത്യ ഗ്രൂപ്പ് ചെയര്‍മാന്‍  വി. ജെ ജോര്‍ജ് കുളങ്ങര ഉദ്ഘാടനം നിര്‍വഹിച്ചു. അസിസ്റ്റന്റ് ഡയറക്ടര്‍ മിസ്സ് ആനി ജോസഫ് പരിസ്ഥിതി ദിന  പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മധ്യകേരള ഫാര്‍മേഴ്‌സ് പ്രൊഡ്യൂസിങ് കമ്പനി മാനേജര്‍ മനോജ്, ഇ.ഡിപി കോഡിനേറ്റര്‍ സൂസന്‍ റാബി, പ്രോജക്ട് മാനേജര്‍ പോള്‍സണ്‍ കൊട്ടാരത്തില്‍, സീനിയര്‍ പ്രോഗ്രാം ഓഫീസര്‍ ഷൈനി ജോഷി, കമ്മ്യൂണിറ്റി ഓര്‍ഗനൈസര്‍ ഡോണ അല്‍ഫോന്‍സാ ആന്റണി, സാലിമോള്‍ ജോസഫ്, ഗീത ഉണ്ണികൃഷ്ണന്‍, ഗിരിജ കെ. ആര്‍, ഷബീന ഷാജു എന്നിവര്‍ സംസാരിച്ചു. 200ല്‍ പരം പ്ലാവിന്‍ തൈകള്‍ സി.എ.ജി അംഗങ്ങള്‍ക്ക് വിതരണം ചെയ്തു.




Post a Comment

0 Comments