Breaking...

9/recent/ticker-posts

Header Ads Widget

ബാങ്ക് ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു.

 


മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസില്‍ ബാങ്ക് ജീവനക്കാരനെ   പോലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞിരപ്പള്ളി ആനിത്തോട്ടം ഭാഗത്ത് ആനിത്തോട്ടത്തില്‍ വീട്ടില്‍ ബിനു എന്ന് വിളിക്കുന്ന  എ.കെ ജയകുമാര്‍(40) എന്നയാളെയാണ് മണിമല പോലീസ് അറസ്റ്റ് ചെയ്തത്. മണിമലയില്‍ പ്രവര്‍ത്തിക്കുന്ന കേരള ഗ്രാമീണ്‍ ബാങ്കില്‍ ജുവല്‍ അപ്രൈസറായി ജോലി ചെയ്തിരുന്ന ഇയാള്‍ ഇവിടെ പണയം വയ്ക്കാന്‍ എത്തുന്ന ആളുകളുടെ സ്വര്‍ണത്തിനൊടോപ്പം, തന്റെ കയ്യില്‍ ഉണ്ടായിരുന്ന മുക്കുപണ്ടവും ഇവരുടെ സ്വര്‍ണത്തോടോപ്പം പണയം വച്ച് ബാങ്കില്‍ നിന്നും 2022 ഡിസംബര്‍ മാസം മുതല്‍  2023 ഓഗസ്റ്റ്  മാസം വരെ പലതവണകളായി 40,4000( നാലു ലക്ഷത്തി നാലായിരം) രൂപ തട്ടിയെടുക്കുകയായിരുന്നു. ബാങ്ക് അധികൃതര്‍ എത്തി സ്വര്‍ണ്ണം  പരിശോധിച്ചപ്പോഴാണ് ഇതില്‍ നിന്നും മുക്കുപണ്ടം കണ്ടെത്തിയത്. തുടര്‍ന്ന് ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു. പരാതിയെ തുടര്‍ന്ന് മണിമല പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം നടത്തിയ തിരച്ചിലിനൊടുവില്‍ ഇയാളെ പിടികൂടുകയായിരുന്നു. മണിമല സ്റ്റേഷന്‍ എസ്. ഐ വിജയകുമാര്‍, സി.പി.ഓ മാരായ ബിജേഷ്, അജിത് എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇയാളെറിമാന്‍ഡ്ചെയ്തു




Post a Comment

0 Comments