അയര്‍ക്കുന്നം കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ പുതിയ ജനറേറ്ററിന്റെ ഉദ്ഘാടനം പള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടോമിച്ചന്‍ ആന്റണി നിര്‍വഹിച്ചു. മുന്‍ MP തോമസ് ചാഴികാടന്റെ 2023-24 വര്‍ഷത്തെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും അനുവദിച്ച 8 ലക്ഷം രൂപ ഉപയോഗിച്ചാണ് ജനറേറ്റര്‍ വാങ്ങിയത്. അയര്‍ക്കുന്നം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സീന ബിജു നാരായണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് രജനി അനില്‍, ബ്ലോക്ക് പഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍ ജെയിംസ് പുതുമന, മുന്‍ വൈസ് പ്രസിഡന്റ് ശീലമ്മ ജോസഫ് , ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ് ജോസഫ് ചാമക്കാല , എച്ച്എംസി അംഗങ്ങളായ ജോസ് കുടകശ്ശേരി, പത്മനാഭന്‍ ഇന്ദിവരം, ജോസ് കൊറ്റത്തില്‍, സിബി താളിക്കല്ല് , ഡോക്ടര്‍ വിമ്മി ഇഖ്ബാല്‍, കെ.എസ് ജോസ്, തുടങ്ങിയവര്‍ പങ്കെടുത്തു.
0 Comments