Breaking...

9/recent/ticker-posts

Header Ads Widget

അയര്‍ക്കുന്നം ലിറ്റില്‍ ഫ്‌ളവര്‍ ദേവാലയത്തില്‍ തിരുനാളാഘോഷം ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ നടന്നു.

 


അയര്‍ക്കുന്നം ലിറ്റില്‍ ഫ്‌ളവര്‍ ദേവാലയത്തില്‍ വിശുദ്ധ അന്തോനീസിന്റെയും വിശുദ്ധ ഗീവര്‍ഗീസിന്റെയും തിരുനാളാഘോഷം ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ നടന്നു. ജൂണ്‍ 14 ന് കൊടിയേറി ആരംഭിച്ച തിരുനാളാഘോഷ ചടങ്ങുകള്‍ക്കാണ് സമാപനമായത്.. ശനിയാഴ്ച  വൈകിട്ട് ജപമാല ദിവ്യബലി പ്രദക്ഷിണം എന്നിവയും നടന്നു. ഞായറാഴ്ച രാവിലെ ജപമാലയും തുടര്‍ന്ന് ആഘോഷമായ സമൂഹ ദിവ്യബലിയും നടന്നു. തുടര്‍ന്ന് കൊടിയിറക്കും നേര്‍ച്ച വിളമ്പും നടന്നു. നിരവധിയാളുകള്‍ ചടങ്ങുകളില്‍ പങ്കെടുക്കാനെത്തി. തിരുനാളാഘോഷ പരിപാടികള്‍ക്ക് വികാരി ഫാദര്‍ ജിസ് ആനിക്കല്‍, ആഘോഷ കമ്മറ്റി കണ്‍വീനര്‍ ബിജു വി.എം വാക്കത്തിക്കല്ലുങ്കല്‍, ഇടവകസമിതി സെക്രട്ടറി അഡ്വ. സജി കവലച്ചാലില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.




Post a Comment

0 Comments