കോട്ടയം ജില്ലാ ഷട്ടില്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ ഷിപ്പിന് പാലായില്‍ തുടക്കമായി . പാലാ സ്‌പോര്‍ട്ടസ് അരീനയില്‍ നടക്കുന്ന ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം മാണി C കാപ്പന്‍ MLA നിര്‍വഹിച്ചു. KDBSA സെക്രട്ടറി ലൗജന്‍ NP, പ്രസിഡന്റ് കുഞ്ഞു മൈക്കിള്‍, സീനിയര്‍ വൈസ് പ്രസിഡന്റ് ജോസഫ് മാത്യു, വൈസ് പ്രസിഡന്റ് ശ്രീകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലയിലെ 250 ല്‍പരം കായികതാരങ്ങളാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്. ജില്ലാ ടീം സെലക്ഷനും ഇതോടനുബന്ധിച്ച് നടക്കും. മത്സരങ്ങള്‍ ഞായറാഴ്ചസമാപിക്കും
0 Comments