ബാലസംഘത്തിന്റെ ആഭിമുഖ്യത്തില്‍ ലോകപരിസ്ഥിതിദിനം സംസ്ഥാനവ്യാപകമായി ഹരിത ഭാവിയിലേക്കുള്ള യാത്ര എന്ന സന്ദേശമുയര്‍ത്തി ആചരിച്ചു. ഇതിന്റെ ഭാഗമായി ബാലസംഘം നീണ്ടൂര്‍ മേഖലാ കമ്മിറ്റി നീണ്ടൂര്‍ പബ്ലിക്ക് ലൈബ്രറിയില്‍ സംഘടിപ്പിച്ച യോഗം സി പി ഐ (എം) നീണ്ടൂര്‍ ലോക്കല്‍ സെക്രട്ടറി എം എസ് ഷാജി ഉദ്ഘാടനം ചെയ്തു. നീണ്ടൂര്‍ സര്‍വ്വീസ് ബാങ്ക് പ്രസിഡന്റ് ജി.രാജന്‍ അദ്ധ്യക്ഷത വഹിച്ചു. ബാലസംഘം പ്രവര്‍ത്തകര്‍ക്ക് ചന്ദനതൈകളുടെ വിതരണ ഉദ്ഘാടനം ഏരിയ കണ്‍വീനര്‍ പി.സി സുകുമാരന്‍ നിര്‍വ്വഹിച്ചു. നീണ്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ വി പ്രദിപ് പഞ്ചായത്ത് അംഗങ്ങളായ എം കെ ശശി, മായാ , പുഷ്പമ്മ , കെ സി രാധാകൃഷ്ണന്‍, ബാലസംഘം മേഖലാ കണ്‍വീനര്‍ ഷീജ തുടങ്ങിയവര്‍ സംസാരിച്ചു.
0 Comments