Breaking...

9/recent/ticker-posts

Header Ads Widget

ഭാരതീയ വിദ്യാമന്ദിരത്തില്‍ ലോകപരിസ്ഥിതി ദിനാചരണം നടന്നു

 


ലീവ് ദ എര്‍ത്ത് സേവ് ദ നേച്ചര്‍ എന്ന സന്ദേശവുമായി നാട്ടുമാവിന്‍ ചുവട്ടിലേക്കുള്ള യാത്രയുമായി കിടങ്ങൂര്‍ സൗത്ത് ഭാരതീയ വിദ്യാമന്ദിരത്തില്‍ ലോകപരിസ്ഥിതി ദിനാചരണം നടന്നു. കട്ടച്ചിറ ഹൈവേയുടെ ഇരുവശങ്ങളിലായി നിലകൊള്ളുന്ന പഴക്കംചെന്ന നാട്ടുമാവുകളെ അടുത്തറിയുവാനായി കുട്ടികളെത്തിയപ്പോള്‍. പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനായ  ഡോ.രാമചന്ദ്രന്‍ മാവുകളുടെ ചരിത്രത്തെക്കുറിച്ചും പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചും കുട്ടികളോട് വിശദീകരിച്ചു. ഹെഡ്മിസ്ട്രസ് മായ എസ് തെക്കേടം ഡോ രാമചന്ദ്രനെ പൊന്നാടയണിയിച്ച് ആദരിച്ചു. വിവിധ ഇലകള്‍ കൊണ്ട് നിര്‍മിച്ച ഇല ആല്‍ബം, തൊടിയിലെ ഔഷധസസ്യം കണ്ടെത്തല്‍, നാട്ടറിവ് പങ്കിടല്‍, പോസ്റ്റര്‍ നിര്‍മ്മാണം, വിവിധ വിത്തുകള്‍ നിക്ഷേപിച്ച്  വിത്തുകൊട്ട, പ്രകൃതി നടത്തം, ക്വിസ് തുടങ്ങിയ വത്യസ്തമായ പരിപാടികളാണ് പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച്  സംഘടിപ്പിച്ചത്.




Post a Comment

0 Comments