Breaking...

9/recent/ticker-posts

Header Ads Widget

ഭരണങ്ങാനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജി പ്രഖ്യാപിച്ചു

 


യുഡിഫ് ഭരിക്കുന്ന ഭരണങ്ങാനം ഗ്രാമപഞ്ചായത്ത് ഭരണപക്ഷത്ത് തമ്മിലടി. അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് വൈസ് പ്രസിഡന്റ് വിനോദ് വേരനാനി രാജി പ്രഖ്യാപിച്ചു. പഞ്ചായത്തിലെ കയ്യൂരില്‍ പാറമട ആരംഭിക്കുന്നതിനുള്ള നീക്കങ്ങളാണ് പൊട്ടിത്തറിയിലേയ്ക്ക് നയിച്ചത്. ഉരുള്‍പൊട്ടല്‍ മേഖലയായ കയ്യൂര്‍ മലയില്‍ പാറമടയ്ക്കായി യു. ഡി.എഫിലെ ഒരു പഞ്ചായത്ത് മെമ്പര്‍തന്നെ ലൈസന്‍സിനായി അപേക്ഷിച്ചത് പഞ്ചായത്ത് കമ്മറ്റി ചര്‍ച്ച ചെയ്യുകയും വലിയ ബഹളത്തിലേയ്ക്ക് നീങ്ങുകയും ചെയ്തിരുന്നു. 7 വര്‍ഷം മുന്‍പ് ഉരുള്‍പൊട്ടല്‍ ഉണ്ടായ ഈ മലയില്‍ തന്നെയാണ് കഴിഞ്ഞ ആഴ്ചയും ഉരുള്‍പൊട്ടിയത്.  പഞ്ചായത്ത് വികസനപ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്താന്‍ യുഡിഎഫ് എല്‍ഡിഎഫ് ശ്രമം നടക്കുന്നതായി ആരോപിച്ചാണ് വിനോദ് രാജി പ്രഖ്യാപിച്ചത്. എല്‍ഡിഎഫിനെ പിന്തുണച്ചിരുന്ന വിനോദ് 2022-ലാണ് യുഡിഎഫ് അവിശ്വാസത്തെ അനുകൂലിച്ച് വോട്ട് ചെയ്ത് യുഡിഎഫിനൊപ്പം എത്തിയത്. ചൂണ്ടച്ചേരി ബാങ്ക് വൈസ് പ്രസിഡന്റ് സെന്‍ തേക്കുംകാട്ടില്‍, മുന്‍ പഞ്ചായത്തംഗം വി.കെ ഷാജിമോന്‍, കെഡിപി പാലാ നിയോജകമണ്ഡലം സെക്രട്ടറി ജോയി മലയില്‍, ഭരണങ്ങാനം മണ്ഡലം സെക്രട്ടറി റ്റിബിന്‍ തോമസ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.




Post a Comment

0 Comments