Breaking...

9/recent/ticker-posts

Header Ads Widget

അല്‍ഫോന്‍സാ തീര്‍ത്ഥാടന കേന്ദ്രത്തില്‍ വിദ്യാലയ വര്‍ഷാരംഭ പ്രാര്‍ത്ഥന

 


ഭരണങ്ങാനം വിശുദ്ധ അല്‍ഫോന്‍സാ തീര്‍ത്ഥാടന കേന്ദ്രത്തില്‍ നടന്ന വിദ്യാലയ വര്‍ഷാരംഭ പ്രാര്‍ത്ഥനയില്‍ നൂറുകണക്കിന് വിദ്യാര്‍ഥികള്‍  പങ്കെടുത്തു. ഫാദര്‍ ആന്റണി തോണക്കര, ഫാദര്‍ എബി തകിടിയേല്‍ , റെക്ടര്‍ ഫാദര്‍ അഗസ്റ്റിന്‍ പാലക്കാപറമ്പില്‍ തുടങ്ങിയവര്‍ സംസാരിച്ചു. കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും വേണ്ടിയുള്ള ദിവ്യകാരുണ്യ ആരാധനക്കു ഫാദര്‍ ജീമോന്‍ പനച്ചിക്കല്‍കരോട്ട് നേതൃത്വം നല്കി. അഭിഷേക പ്രാര്‍ത്ഥനയ്ക്ക് തീര്‍ഥാടനകേന്ദ്രം റെക്ടര്‍ ഫാദര്‍ അഗസ്റ്റിന്‍ പാലക്കാപറമ്പില്‍, അഡ്മിനിസ്‌ട്രേറ്റര്‍ ഫാദര്‍ ഗര്‍വാസീസ് ആനിത്തോട്ടത്തില്‍, വൈസ് റെക്ടര്‍ ഫാദര്‍ ആന്റണി തോണക്കര, അബ്രാഹം കണിയാമ്പടികള്‍ അലക്സ് മൂലക്കുന്നേല്‍, ഫാദര്‍ അബ്രഹാം എരുമറ്റം, ഫാദര്‍ സെബാസ്റ്റ്യന്‍ നടുവിത്തടം, ഫാദര്‍ ജോര്‍ജ് ചീരാംകുഴി, ഫാദര്‍ തോമസ് തോട്ടുങ്കല്‍, ഫാദര്‍ മാര്‍ട്ടിന്‍ കല്ലറക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി. പങ്കെടുത്ത കുട്ടികള്‍ക്ക് പേനയും ജപമാലയും അല്‍ഫോന്‍സാമ്മയുടെ ചിത്രവും മധുരവും സമ്മാനമായി നല്‍കി.




Post a Comment

0 Comments