Breaking...

9/recent/ticker-posts

Header Ads Widget

ബിജു പാലു പടവന്‍ രാജി സമര്‍പ്പിച്ചു

 


കേരള കോണ്‍ഗ്രസ് M പാലാ ടൗണ്‍ മണ്ഡലം പ്രസിഡന്റ് ബിജു പാലു പടവന്‍ രാജി സമര്‍പ്പിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് ടോബിന്‍ കെ  അലക്‌സിനാണ് രാജിക്കത്ത് നല്‍കിയത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തോമസ് ചാഴികാടന്‍ പരാജയപ്പെടുകയും പാലായില്‍ വോട്ടു കുറയുകയും ചെയ്തത് കേരള കോണ്‍ഗ്രസ് എം-ന് വലിയ ആഘാതമായിരുന്നു. പാലാ UDF മേല്‍ക്കൈ നേടിയതിന്റെ കാരണങ്ങള്‍ LDF ഉം കേരള കോണ്‍ഗ്രസ് M ഉം പരിശോധിക്കുന്നതിനിടയിലാണ് ബിജു പാലുപടവന്‍ രാജിവയ്ക്കുന്നത്. LDF നേതാക്കളും ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചിട്ടും എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ച് പാലാ നഗരസഭയില്‍ 1498 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് UDF വിജയിച്ചത്. പാര്‍ട്ടിയുടെ പ്രതീക്ഷകള്‍ തെറ്റിയതിന്റെ ഉത്തവാദിത്വം ഏറ്റെടുത്ത് രാജിവയ്ക്കുകയായിരുന്നു മുന്‍ നഗരസഭാംഗം കൂടിയായ ബിജു പാലു പടവന്‍. പാര്‍ട്ടിയുടെ മികച്ച സംഘാടകരിലൊരാളായ പാലൂപ്പടവന്‍ പാലാ നഗരസഭയില്‍ തോമസ് ചാഴികാടന്‍ പിന്നിലായാല്‍ രാജിവയ്ക്കുമെന്ന് മുന്‍പ് പ്രഖ്യാപിച്ചിരുന്നു.  മികച്ച പ്രവര്‍ത്തനം കാഴ്ചവച്ചിട്ടും വോട്ടു കുറഞ്ഞതിന്റെ പേരില്‍ രാജിക്ക് തയ്യറായ പാലുപടവന്‍ പാര്‍ട്ടി നിര്‍ദ്ദേശിക്കുന്ന പുതിയ മണ്ഡലം പ്രസിഡന്റിന്റെ കീഴില്‍ ആത്മാര്‍ത്ഥമായ പ്രവര്‍ത്തനം തുടരുമെന്നും കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാനത്തൊട്ടാകെ LDF ന് തിരിച്ചടിയേറ്റ സാഹചര്യത്തില്‍ അടിയുറച്ച പ്രവര്‍ത്തകരിലൊരാളുടെ രാജി  നേതൃത്വം സീകരിക്കുമോ എന്ന ചോദ്യമാണ് ഉയരുന്നത്.




Post a Comment

0 Comments