Breaking...

9/recent/ticker-posts

Header Ads Widget

ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു

 


കോട്ടയം നാട്ടകത്ത് ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു.  നാട്ടകം ഗസ്റ്റ് ഹൗസിന് സമീപമുണ്ടായ അപകടത്തില്‍ കൊല്ലാട് കൊല്ലംകവല സ്വദേശി  സച്ചിനാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് സെബാനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച വൈകിട്ട് 6.30 യോടെയായിരുന്നു അപകടം. നാട്ടകം ഗസ്റ്റ് ഹൗസിന് മുന്നിലെ വളവില്‍ വച്ചാണ് അപകടം സംഭവിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിലെ വൈദ്യുതി പോസ്റ്റില്‍ ഇടിയ്ക്കുകയായിരുന്നു. റോഡില്‍ വീണ് കിടന്ന രണ്ടു പേരെയും നാട്ടുകാര്‍ ചേര്‍ന്ന് ജില്ലാ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും സച്ചിന്റെ ജീവന്‍ രക്ഷിക്കാനായില്ല.




Post a Comment

0 Comments