പാലാ പൈകയില്‍ നിയന്ത്രണം നഷ്ടമായ ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനു പരിക്ക്. മെയിന്‍ റോഡില്‍ നിന്ന് ഭരണങ്ങാനം റോഡിലേയ്ക്കു തിരിയുന്നതിനിടെ ഈരാറ്റുപേട്ട ഭാഗത്തു നിന്നും എത്തിയ ബൈക്കുമായി കാര്‍ കൂട്ടിയിടിക്കുകയായിരുന്നു. ബൈക്ക് യാത്രക്കാരന് സാരമായി പരിക്കേറ്റു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തെ തുടര്‍ന്ന് നിയന്ത്രണം നഷ്ടമായ കാര്‍ റോഡരികിലെ ഓടയില്‍ ചാടിയാണ് നിന്നത്. ബൈക്കും ഓടയില്‍ വീണു. അപകടത്തില്‍ കാര്‍ യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപെട്ടു.
0 Comments