Breaking...

9/recent/ticker-posts

Header Ads Widget

കോട്ടയം ജില്ലയിലെ നാലു പഞ്ചായത്തുകളില്‍ കോഴി, താറാവ് വില്‍പന നിരോധിച്ചു.

 


കോട്ടയം ജില്ലയിലെ നാലു പഞ്ചായത്തുകളില്‍ കോഴി, താറാവ് വില്‍പന നിരോധിച്ചു. ആലപ്പുഴ ജില്ലയിലെ മുഹമ്മ പഞ്ചായത്ത് ഒന്‍പതാം വാര്‍ഡില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിലാണ് സമീപ പ്രദേശങ്ങളായ കോട്ടയം ജില്ലയിലെ കുമരകം, ആര്‍പ്പൂക്കര,അയ്മനം,വെച്ചൂര്‍ ഗ്രാമപഞ്ചായത്തുകളില്‍ താറാവ്,കോഴി,കാട വളര്‍ത്തു പക്ഷികള്‍ എന്നിവയുടെ മുട്ട,ഇറച്ചി,കാഷ്ടം എന്നിവയുടെ വിപണനവും നീക്കവും ജൂണ്‍ 12 വരെ നിരോധിച്ചു കൊണ്ട്  ജില്ലാ ദുരന്ത നിവാരണ അതോറിട്ടി ചെയര്‍മാനായ ജില്ലാ കളക്ടര്‍ വി. വിഗ്‌നേശ്വരി  ഉത്തരവിട്ടത്.  മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് താറാവ്, കോഴി, കാട മറ്റ് വളര്‍ത്തു പക്ഷികള്‍ എന്നിവയുടെ മുട്ട, ഇറച്ചി, കാഷ്ടം  എന്നിവ മറ്റു പ്രദേശങ്ങളില്‍ നിന്നു കൊണ്ടുവരുന്നതിനും, മറ്റുപ്രദേശങ്ങളിലേക്ക് കൊണ്ടുപോകുന്നതും നിരോധിച്ചത്.




Post a Comment

0 Comments