Breaking...

9/recent/ticker-posts

Header Ads Widget

വിവിധ കേന്ദ്ര ങ്ങളില്‍ BJP പ്രവര്‍ത്തകര്‍ ആഹ്ലാദം പങ്കുവച്ചു

 


നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള മൂന്നാമത് സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരമേറ്റപ്പോള്‍ കേരളത്തില്‍ നിന്നും 2 പേര്‍ക്ക് മന്ത്രിസ്ഥാനം ലഭിച്ചത് BJP പ്രവര്‍ത്തകര്‍ക്ക് ഇരട്ടി മധുരമായി. വിവിധ കേന്ദ്ര ങ്ങളില്‍ BJP പ്രവര്‍ത്തകര്‍ പടക്കം പൊട്ടിച്ചും മധുര പലഹാര വിതരണം നടത്തിയും ആഹ്ലാദം പങ്കുവച്ചു. ആഹ്‌ളാദ പ്രകടനങ്ങളില്‍ നൂറു കണക്കിന്  പ്രവര്‍ത്തകര്‍ പങ്കു ചേര്‍ന്നു. കിടങ്ങൂരില്‍ പടക്കം പൊട്ടിച്ചും മധുരപലഹാരവിതരണം നടത്തിയും ആഹ്ലാദം പ്രകടിപ്പിച്ചു. സുരേഷ് ഗോപിയ്‌ക്കൊപ്പം കോട്ടയം ജില്ലയില്‍ നിന്നുള്ള ജോര്‍ജ് കുര്യനും മന്ത്രിയായത് ആഹ്ലാദം വര്‍ധിപ്പിച്ചു. ആഘോഷ പരിപാടികള്‍ക്ക്  മഹേഷ് മാവേലിമഠം,  രാജേഷ് മോനിപ്പള്ളില്‍, വേണുഗോപാല്‍, ശിവശങ്കരന്‍ നായര്‍, സനല്‍കുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.  മൂന്നാമത് മോഡി സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാര മേറ്റതിന്റെ ആഹ്ലാദ സൂചകമായി മേലുകാവ് പഞ്ചായത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ BJP പ്രവര്‍ത്തകര്‍ പായസ വിതരണം നടത്തി. ആഘോഷ പരിപാടികള്‍ക്ക് BJP മേലുകാവ് പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് അരുണ്‍ ദേവ്, ജോബി ജോയി, പഞ്ചായത്തംഗം അഖില അരുണ്‍ ദേവ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.





Post a Comment

0 Comments