Breaking...

9/recent/ticker-posts

Header Ads Widget

ജൂണ്‍ 1 ലോക ക്ഷീരദിനമായി ആചരിച്ചു

 


ക്ഷീരമേഖലയെ പ്രോത്സാഹിപ്പിക്കേണ്ടതിന്റെയും പാലിന്റെയും പാലുല്‍പ്പന്നങ്ങളുടെയും പ്രാധാന്യവും ഓര്‍മ്മപ്പെടുത്തികൊണ്ട് ജൂണ്‍ 1 ലോക ക്ഷീരദിനമായി ആചരിച്ചു. ക്ഷീരമേഖല ഗുണമേന്മയുള്ള പാല്‍ ഉത്പാദിപ്പിക്കുന്നതിനായി എറെ ബുദ്ധിമുട്ടുകള്‍ സഹിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ഉത്പാദന ചെലവിനാനുപാതിക മായി വില ലഭിക്കാതിരിക്കുമ്പോള്‍ കര്‍ഷകര്‍ പശുവളര്‍ത്തലില്‍ നിന്നും പിന്‍വാങ്ങുന്നത് ക്ഷീരമേഖല  നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണ് . കാലിത്തീറ്റയുടെ വിലവര്‍ധനവും കാലാവസ്ഥയിലെ വ്യതിയാനങ്ങളുമെല്ലാം ക്ഷീരകര്‍ഷകര്‍ക്ക് തിരിച്ചടിയാവുമ്പോള്‍ ആവശ്യകതയനുസരിച്ച് പാല്‍ ലഭ്യമാവാത്തതും പ്രശ്‌നമാവുകയാണ് . പോഷകഗുണമുള്ള ഉത്തമമായ ഭക്ഷ്യ വസ്തുവായ പാലിന്റെ ഉത്പാദനം വര്‍ധിപ്പിക്കേണ്ടതാവശ്യമാണെന്ന തിരിച്ചറിവില്‍ ഏറെ പ്രോത്സാഹനങ്ങള്‍ സര്‍ക്കാര്‍ നല്‍കുന്നുണ്ട് . എന്നാല്‍ കഷ്ടപ്പാടുകള്‍ക്കനുസൃതമായ വരുമാനം ലഭിക്കുന്നില്ലെന്ന പരാതിയാണ് കര്‍ഷകര്‍ക്കുള്ളത്. ഈ പ്രതിസന്ധികളെ  അവഗണിച്ച് പശുവളര്‍ത്തലില്‍ ഏര്‍പ്പെടുകയും തുച്ഛമായ വരുമാനം മാത്രമെയുള്ളുവെങ്കിലും ആത്മാര്‍ത്ഥമായ പരിചരണം പശുക്കള്‍ക്ക് നല്‍കുകയും ചെയ്യുന്ന കര്‍ഷകരാണ് ഓരോ ക്ഷീര ദിനത്തിലും ആദരിക്കപ്പെടുന്നത്.




Post a Comment

0 Comments