Breaking...

9/recent/ticker-posts

Header Ads Widget

മധ്യവയസ്‌കയുടെ വള കവര്‍ന്ന കേസില്‍ മോഷണ സംഘത്തിലെ പ്രധാനി ഉള്‍പ്പടെ രണ്ടുപേര്‍ അറസ്റ്റില്‍.

 


വീടിനുള്ളില്‍ ഉറങ്ങുകയായിരുന്ന മധ്യവയസ്‌കയുടെ വളകള്‍ വയര്‍ കട്ടര്‍ ഉപയോഗിച്ച്  മുറിച്ച് കവര്‍ന്ന കേസില്‍ അന്യസംസ്ഥാന മോഷണ സംഘത്തിലെ രണ്ടുപേര്‍ അറസ്റ്റില്‍. തമിഴ്‌നാട് തേനി ഉത്തമപാളയം  സ്വദേശികളായ സന്തോഷ് (25), വേലന്‍ (32) എന്നിവരെയാണ് രാമപുരം പോലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ സംഘം ചേര്‍ന്ന് ഏപ്രില്‍ 28 -ാം തീയതി വെളുപ്പിനെ നാലുമണിയോടുകൂടി  വെളിയന്നൂര്‍ പുതുവേലി ചോരക്കുഴി ഭാഗത്തുള്ള മധ്യവയസ്‌കയുടെ വീട്ടിലെ വര്‍ക്ക് ഏരിയയുടെ ഗ്രില്ലിന്റെ താഴ് തകര്‍ത്തതിനുശേഷം ഉള്ളില്‍ കടന്ന് അടുക്കള വാതില്‍ തിക്കി തുറന്ന് അകത്തുകയറി  കട്ടിലില്‍ കിടന്നുറങ്ങുകയായിരുന്ന മധ്യവയസ്‌കയുടെ  കയ്യില്‍ ധരിച്ചിരുന്ന 14 ഗ്രാം തൂക്കം വരുന്ന 70,000 രൂപാ വിലവരുന്ന വളകള്‍ വയര്‍ കട്ടര്‍ ഉപയോഗിച്ച് മുറിച്ചെടുത്ത് കടന്നുകളയുകയായിരുന്നു. പരാതിയെ തുടര്‍ന്ന് രാമപുരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും, ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക്കിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് നടത്തിയ ശാസ്ത്രീയമായ പരിശോധനയില്‍ മോഷ്ടാക്കളെ തിരിച്ചറിയുകയും, തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ ഇവരെ തമിഴ്‌നാട്ടില്‍ നിന്നും പിടികൂടുകയായിരുന്നു. സന്തോഷ് തമിഴ്‌നാട്ടില്‍  വിവിധ സ്റ്റേഷനുകളിലായി മോഷണം ഉള്‍പ്പെടെ 60 ഓളം ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. രാമപുരം സ്റ്റേഷന്‍ എസ്.എച്ച്.ഓ ഉണ്ണികൃഷ്ണന്‍, എസ്.ഐ മാരായ മനോജ്, വില്‍സണ്‍, ജോബി ജേക്കബ്, സി.പി.ഓ മാരായ രഞ്ജിത്ത്, ജോഷി, ജോബി, ശ്യാം എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തു. മറ്റ് പ്രതികള്‍ക്കായി തിരച്ചില്‍ ശക്തമാക്കി.




Post a Comment

0 Comments