പാലാ ഗാഡലൂപ്പാ മാതാ പള്ളിയില്‍ വിജയദിനാഘോഷം നടന്നു. SSLC, +2 പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിച്ചു. ആദരിക്കലും അവാഡ് ദാനവും നടത്തികൊണ്ട് വിജയദിനം ആഘോഷിച്ചു. നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ബൈജു കൊല്ലംപറമ്പില്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. പള്ളിവികാരി ഫാദര്‍ ജോഷി പുതപ്പറമ്പില്‍ അധ്യക്ഷനായിരുന്നു. സിസ്റ്റര്‍ ദീപ്തി മരിയ മുഖ്യ സന്ദേശം നല്‍കി. ജൂബി ജോര്‍ജ്, പി.വി ജോര്‍ജ്, ജെസ്സിമോള്‍ ജൂബി, ജോമോന്‍ മാത്യു, കുമാരി സോനാ മരിയ, കുമാരി ജോയ്‌സ് മരിയ തുടങ്ങിയവര്‍ പ്രസംഗിച്ചു. ക്യാന്‍സര്‍ രോഗികള്‍ക്ക് സാന്ത്വനവുമായി സംഘടിപ്പിക്കുന്ന ആശാ കിരണം പദ്ധതിയില്‍ അംഗങ്ങളായവര്‍ക്ക് ബാഡ്ജുകള്‍ വിതരണം ചെയ്തു.ഗാഡലുപ്പാ മാതാ സണ്‍ഡേ സ്‌കൂള്‍ അദ്ധ്യാപിക സിസ്റ്റര്‍ ദീപ്തി മരിയയ്ക്ക് യാത്രയയപ്പും നല്‍കി.
0 Comments