Breaking...

9/recent/ticker-posts

Header Ads Widget

കോട്ടയം ചിങ്ങവനം പൊലീസ് സ്റ്റേഷനില്‍ പോലീസുകാര്‍ തമ്മില്‍ കയ്യാങ്കളി.

 


കോട്ടയം ചിങ്ങവനം പൊലീസ് സ്റ്റേഷനില്‍ പോലീസുകാര്‍ തമ്മില്‍ കയ്യാങ്കളി.  സിവില്‍ പോലീസ് ഓഫീസര്‍മാരായ സുധീഷും ബോസ്‌കോയും തമ്മിലായിരുന്നു വാക്കേറ്റവും അടിപിടിയുമുണ്ടായത്.  ബൈക്ക് പാര്‍ക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് കയ്യാങ്കളിയില്‍ കലാശിച്ചത്.  ഇരുവരും തമ്മില്‍ ഉണ്ടായ കയ്യാങ്കളിയില്‍ ജനല്‍ കമ്പിയില്‍ തലയിടിച്ച് ബോസ്‌കോയുടെ തല പൊട്ടി.. തുടര്‍ന്ന് ഇയാള്‍ കുറിച്ചി ഗവണ്‍മെന്റ് ആശുപത്രിയില്‍ ചികിത്സ തേടി. ഇരുവരും തമ്മില്‍ നേരത്തെ പ്രശ്നങ്ങളുണ്ടായിരുന്നതായാണ് വിവരം.  സംഘര്‍ഷത്തിന് പിന്നാലെ ജില്ലാ പൊലീസ് മേധാവി കെ കാര്‍ത്തിക്ക് ഇരുവരെയും അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു. ചങ്ങനാശേരി ഡിവൈഎസ്പിയുടെയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.





Post a Comment

0 Comments