Breaking...

9/recent/ticker-posts

Header Ads Widget

വാകക്കാട് സെന്റ് അല്‍ഫോന്‍സാ ഹൈസ്‌കൂളിന് പുരസ്‌ക്കാരം



സംസ്ഥാനത്ത് മികച്ച രീതിയില്‍ ലിറ്റില്‍ കൈറ്റ്‌സ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന യൂണിറ്റുകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന പുരസ്‌കാരത്തിന് വാകക്കാട് സെന്റ് അല്‍ഫോന്‍സാ ഹൈസ്‌കൂള്‍ അര്‍ഹത നേടി. 2023-24 അധ്യയന വര്‍ഷത്തിലെ മൂന്ന് ബാച്ചുകളുടെയും പ്രവര്‍ത്തനങ്ങള്‍ ജില്ലാ - സംസ്ഥാന ജൂറി അംഗങ്ങള്‍ വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്.  25000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന അവാര്‍ഡാണ് സൂളിന്  ലഭിച്ചത്. ലിറ്റില്‍ കൈറ്റ്‌സ് യൂണിറ്റുകളുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍, തനത് പ്രവര്‍ത്തനങ്ങള്‍, ഐസിടി മേഖലയിലെ സാമൂഹിക ഇടപെടല്‍, മറ്റു വിദ്യാര്‍ത്ഥികള്‍ക്ക് കൊടുത്ത പരിശീലനങ്ങള്‍, സ്‌കൂള്‍ വിക്കി അപ്‌ഡേഷന്‍, ഡിജിറ്റല്‍ മാഗസിന്‍, വിക്ടേസ് ചാനല്‍ വ്യാപനം, ന്യൂസ് തയ്യാറാക്കല്‍, അംഗങ്ങളുടെ വ്യക്തിഗത പ്രകടനങ്ങള്‍, സ്‌കൂളിലെ പ്രവര്‍ത്തനങ്ങളില്‍ യൂണിറ്റിന്റെ ഇടപെടല്‍ തുടങ്ങിയവയാണ് അവാര്‍ഡിനായി പരിഗണിക്കപ്പെട്ടത്.  പാലാ വിദ്യാഭ്യാസ ജില്ലയില്‍ നിന്നും ലിറ്റില്‍ കൈറ്റ്‌സ് അവാര്‍ഡ് കരസ്ഥമാക്കിയ ഏക വിദ്യാലയമാണ് വാകക്കാട് സെന്റ് അല്‍ഫോന്‍സാ ഹൈസ്‌കൂള്‍. സാമൂഹിക വിപത്തുകളെയും നവ മാധ്യമ സ്വാധീനനങ്ങളെയും നേരിടുന്നതിന് കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും പരിശീലനം  കൊടുക്കുന്നതിനായി ലിറ്റില്‍ കൈറ്റ്‌സ്  കുട്ടികളുടെ നേതൃത്വത്തില്‍ നടത്തപ്പെട്ട  (പ്രോജക്ട് എഗനിസ്റ്റ് സോഷ്യല്‍ സിന്‍സ്സ്) എന്ന പദ്ധതി ശ്രദ്ധേയമായിരുന്നു. മീനച്ചില്‍ നദീസംരക്ഷണം പരിസ്ഥിതി സംരക്ഷണം  പ്ലാസ്റ്റിക് മലിനീകരണത്തിനെതിരെ ബോധവത്കരണം,  വലിച്ചെറിയല്‍ മുക്ത ക്യാമ്പസ് എന്നീ പദ്ധതികള്‍ക്ക്   ലിറ്റില്‍ കൈറ്റ്‌സ്  കുട്ടികള്‍ നേതൃത്വം നല്കി. പുരസ്‌ക്കാരം കരസ്ഥമാക്കിയ ലിറ്റില്‍ കൈറ്റ്‌സ് അംഗങ്ങളെ സ്‌കൂള്‍ മാനേജര്‍ ഫാ. മൈക്കിള്‍ ചീരാംകുഴി, ഫാ. എബ്രാഹം തകടിയേല്‍, ഹെഡ്മിസ്ട്രസ് സി.റ്റെസ്,  പിറ്റിഎ പ്രസിഡന്റ് റോബിന്‍ എപ്രേം എന്നിവര്‍ അഭിനന്ദിച്ചു. മൂന്നു ബാച്ചുകളിലായി 117കുട്ടികള്‍ ലിറ്റില്‍ കൈറ്റ്‌സില്‍ സജീവമായി പ്രവര്‍ത്തിച്ചുവരുന്നു.






Post a Comment

0 Comments