Breaking...

9/recent/ticker-posts

Header Ads Widget

ഒളിവില്‍ കഴിഞ്ഞിരുന്ന പിടികിട്ടാപുള്ളിയെ പോലീസ് അറസ്റ്റ് ചെയ്തു

 


കഞ്ചാവ് കേസില്‍ ജാമ്യത്തിലിറങ്ങി ഒളിവില്‍ കഴിഞ്ഞിരുന്ന പിടികിട്ടാപുള്ളിയെ  പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് കമ്പം സ്വദേശിയായ മുരുകന്‍ (51) എന്നയാളെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ  2013  ല്‍ പാലാ കൊട്ടാരമറ്റം സ്റ്റാന്‍ഡിനു സമീപം വെച്ച്   കഞ്ചാവുമായി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് കോടതിയില്‍ നിന്നും ജാമ്യത്തില്‍ ഇറങ്ങിയ ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു. ഇതിനെ തുടര്‍ന്ന് കോടതി ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയും ചെയ്തു.  ഇയാളെ അന്വേഷണസംഘം തേനിയില്‍ നിന്നും പിടികൂടുകയായിരുന്നു.  കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.



Post a Comment

0 Comments