മാഹിയില്‍ നിന്നും ബസില്‍ മദ്യം കടത്തിക്കൊണ്ടു വന്നയാളെ പാലാ എക്‌സൈസ് റെയ്ഞ്ച് ടീം അറസ്റ്റ് ചെയ്തു. 15 കുപ്പി മദ്യം പിടിച്ചെടുത്തു. എക്‌സൈസ് പാര്‍ട്ടി നടത്തിയ രാത്രികാല പട്രോളിങ്ങില്‍ പ്രവിത്താനം കുരിശുപള്ളി ജംഗ്ഷന് സമീപം വെച്ചാണ് കെഎസ്ആര്‍ടിസി ബസ്സില്‍ കടത്തിക്കൊണ്ടുവന്ന മദ്യം പിടിച്ചത്. കേരളത്തില്‍ വില്‍പ്പന നിരോധിച്ചിട്ടുള്ള 15 കുപ്പി പുതുച്ചേരി ( മാഹി ) നിര്‍മ്മിത മദ്യമാണ് പിടിച്ചെടുത്തത്. ഭരണങ്ങാനം, ഉള്ളനാട്, കളപ്പുരക്കല്‍ ബേബി ജോസഫ് 64 എന്ന ആളെയാണ് എക്‌സൈസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച വെളുപ്പിന് 2.45 മണിയോടുകൂടിയാണ് ഇയാള്‍ പ്രവിത്താനം കുരിശുപള്ളി ജംഗ്ഷിനില്‍ 15 കുപ്പി മദ്യവുമായി കെഎസ്ആര്‍ടിസി ബസ്സില്‍ വന്നിറങ്ങിയത്. റെയ്ഡില്‍ പാലാ റേഞ്ച് ഓഫീസിലെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഫിലിപ്പ് തോമസ്, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അനീഷ് കുമാര്‍ കെ.വി, കോട്ടയം എക്‌സൈസ് ഇന്റലിജന്‍സ് ആന്‍ഡ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ രഞ്ജിത്ത് നന്ദിയാട്ട്, പാലാ റേഞ്ച് സിവില്‍ എക്‌സൈസ് ഓഫീസര്‍ ജയദേവന്‍ ആര്‍ തുടങ്ങിയവര്‍പങ്കെടുത്തു.
0 Comments