കാലവര്‍ഷക്കെടുതിയില്‍ ശക്തമായ മഴയിലും വീശിയടിച്ച കാറ്റിലും പ്ലാവ് കടപുഴകി വീണ് വീട് തകര്‍ന്നു. കാണക്കാരി ഏഴാം വാര്‍ഡില്‍ വാവത്തിക്കാലായില്‍ അശ്വതി കുമാരന്റെ വീടിന് മുകളില്‍ പ്ലാവ് കടപുഴകി വീണതിനെത്തുടര്‍ന്ന് വീട് പൂര്‍ണ്ണമായും തകര്‍ന്നു. സംഭവ സമയം വിധവയായ വീട്ടമ്മ മകളുടെ വീട്ടിലേക്ക് പോയതിനാല്‍ അപകടത്തില്‍ പെടാതെ രക്ഷപ്പെട്ടു. വീട്ടു ഉപകരണങ്ങള്‍ പൂര്‍ണമായും നശിച്ച നിലയിലാണ്. ബുധനാഴ്ച വൈകുന്നേരം 6.30 ഓടെയാണ് അതിശക്തമായ കാറ്റ് വീശി അടിച്ചത്. കാ ണക്കാരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അംബിക സുകുമാരന്‍, പഞ്ചായത്തംഗം അനില്‍കുമാര്‍, അസിസ്റ്റന്റ് എന്‍ജിനീയര്‍, വില്ലേജ് ഓഫീസര്‍ തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചു. കുടുംബത്തിന് അടിയന്തര സഹായങ്ങള്‍ ലഭ്യമാക്കുവാന്‍ നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് അംബിക സുകുമാരന്‍ പറഞ്ഞു. വീട് പൂര്‍ണമായും തകര്‍ന്നതോടെ വാസിയോഗ്യമല്ലാതായി മാറിയത് മൂലം ഗൃഹനാഥയെ താല്‍ക്കാലികമായി സമീപത്തെ വീട്ടിലാണ് താമസിപ്പിക്കുവാന്‍ നടപടി സ്വീകരിച്ചിരിക്കുന്നത്.
0 Comments