Breaking...

9/recent/ticker-posts

Header Ads Widget

ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി വിവിധയിനം ഫലവൃക്ഷ തൈകള്‍ വിതരണം ചെയ്തു

 


മരങ്ങാട്ടുപിള്ളി സര്‍വ്വീസ് സഹകരണ ബാങ്ക് ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി വിവിധയിനം ഫലവൃക്ഷ തൈകള്‍ വിതരണം ചെയ്തു.125000/ രൂപ വിലവരുന്ന തൈകളാണ് വിതരണം നടത്തിയത്. തേക്ക്, ചന്ദനം, പ്ലാവ്, മാവ്, റംബൂട്ടാന്‍, മാംഗോസ്റ്റിന്‍, പേര, സപ്പോര്‍ട്ട തുടങ്ങിയ തൈകള്‍ മികച്ച നഴ്‌സറികളില്‍ നിന്നും ശേഖരിച്ച് കുറഞ്ഞ നിരക്കിലാണ് വിതരണം നടത്തിയത്.      വിതരണോത്ഘാടനം ബാങ്ക് പ്രസിഡന്റ് എം.എം.തോമസ് മേല്‍വെട്ടം നിര്‍വ്വഹിച്ചു. സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ ജോണ്‍സണ്‍ പുളിക്കീല്‍ പരിസ്ഥിതിദിന സന്ദേശം നല്‍കി. ബാങ്ക് വൈസ് പ്രസിഡന്റ് അജികുമാര്‍ മറ്റത്തില്‍, ഭരണസമിതിയംഗങ്ങളായ തുളസീദാസ് എ, ആന്‍സമ്മ സാബു,ജിജോ കെ. ജോസ്,ഷൈജു പി. മാത്യു, ജോസഫ് അഗസ്റ്റിന്‍, ജോസ് തോമസ് കെ, സിജോമോന്‍ എ.ജെ, ജോണി അബ്രാഹം, നിര്‍മ്മല ദിവാകരന്‍, സെക്രട്ടറി ജോജിന്‍ മാത്യു തുടങ്ങിയവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments