ശനിയാഴ്ച പ്രവര്‍ത്തി ദിവസമാക്കുന്നതില്‍ അധ്യാപകരുടെ പ്രതിഷേധമുണ്ടായിരുന്നിട്ടും വിദ്യാലയങ്ങള്‍ മുടക്കം കൂടാതെ പ്രവര്‍ത്തിച്ചു. ആറാമത്തെ പ്രവര്‍ത്തി ദിവസം സ്‌കൂളിലെത്തിയ അധ്യാപകര്‍ അറ്റന്റന്‍സ് രജിസ്റ്ററില്‍ ഒപ്പുവയ്ക്കാതെ ലീവ് എടുത്തശേഷം ക്ലാസുകളില്‍ പോയി വിദ്യാര്‍ഥികളെ പഠിപ്പിച്ചു. പ്രതിഷേധിക്കാനുള്ള അവകാശത്തെ ഉപയോഗിച്ചുകൊണ്ട് തന്നെ വിദ്യാര്‍ത്ഥികളുടെ ക്ലാസിന് മുടക്കം വരാതെ സമൂഹത്തിന് നന്മയുടെ മാതൃക നല്‍കിക്കൊണ്ടാണ് , കടുത്തുരുത്തിസെന്റ് മൈക്കിള്‍സ് സ്‌കൂളിലെ അധ്യാപകര്‍ ക്ലാസുകളിലെത്തിയത്.
0 Comments