Breaking...

9/recent/ticker-posts

Header Ads Widget

ടിക്കറ്റ് മെഷീന്‍ മോഷ്ടിച്ച കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

 


സ്വകാര്യ ബസ്സിലെ ടിക്കറ്റ് മെഷീന്‍ മോഷ്ടിച്ച കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കാണക്കാരി പട്ടിത്താനം ഭാഗത്ത് പഴയിടത്തുകാലായില്‍ വീട്ടില്‍ ഷാന്‍.ജെ (28) എന്നയാളെയാണ് ഏറ്റുമാനൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ തിങ്കളാഴ്ച വൈകുന്നേരരം  ഏറ്റുമാനൂര്‍ ഭാഗത്ത് നിര്‍ത്തിയിട്ടിരുന്ന സ്വകാര്യ  ബസ്സിന്റെ പുറകിലത്തെ സീറ്റില്‍ വച്ചിരുന്ന 37,000 രൂപ വിലവരുന്ന  ടിക്കറ്റ് മെഷീന്‍ മോഷ്ടിച്ചുകൊണ്ട് കടന്നുകളയുകയായിരുന്നു. പരാതിയെ തുടര്‍ന്ന് ഏറ്റുമാനൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും തുടര്‍ന്ന് നടത്തിയ ശാസ്ത്രീയമായ പരിശോധനയില്‍ മോഷ്ടാവിനെ ഇയാളെ പിടികൂടുകയുമായിരുന്നു. ഏറ്റുമാനൂര്‍ സ്റ്റേഷന്‍ എസ്. എച്ച്. ഓ ഷോജോ വര്‍ഗീസ്, എസ്.ഐ മാരായ സിനില്‍, ബെന്നി, സിപിഒ പ്രദീപ് എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.



Post a Comment

0 Comments