Breaking...

9/recent/ticker-posts

Header Ads Widget

മോട്ടോര്‍ മോഷ്ടിച്ച കേസില്‍ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു

 


 വെള്ളം പമ്പ് ചെയ്യാന്‍ ഉപയോഗിക്കുന്ന മോട്ടോര്‍ മോഷ്ടിച്ച കേസില്‍  രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. പൂഞ്ഞാര്‍ തെക്കേക്കര ഭാഗത്ത് മാമൂട്ടില്‍ വീട്ടില്‍ മോഹനന്‍ എം.ഡി (58),പൂഞ്ഞാര്‍ തെക്കേക്കര ഭാഗത്ത്  കൊച്ചുപറമ്പില്‍ വീട്ടില്‍ രമേഷ് കെ.ആര്‍ (40) എന്നിവരെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ കഴിഞ്ഞ  ദിവസം പൂഞ്ഞാര്‍,നടുഭാഗം ഭാഗത്തുള്ള  ആള്‍താമസം ഇല്ലാത്ത പുരയിടത്തില്‍ പന്നിഫാമിലെ ആവശ്യത്തിനുവേണ്ടി കിണറിന് സമീപം ഇരുന്ന വെള്ളം പമ്പ് ചെയ്യാന്‍ ഉപയോഗിക്കുന്ന 18,000 രൂപ വിലയുള്ള മോട്ടോര്‍ മോഷ്ടിച്ചുകൊണ്ട് കടന്നുകളയുകയായിരുന്നു. പരാതിയെ തുടര്‍ന്ന് ഈരാറ്റുപേട്ട പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും, തുടര്‍ന്ന് നടത്തിയ  ശാസ്ത്രീയമായ പരിശോധനയിലൂടെ മോഷ്ടാക്കളെ തിരിച്ചറിയുകയും ഇവരെ പിടികൂടുകയുമായിരുന്നു. ഇവര്‍ മോഷണം ചെയ്ത മോട്ടോര്‍  വില്‍പ്പന നടത്തിയ കടയില്‍ നിന്നും പോലീസ് കണ്ടെടുക്കുകയും ചെയ്തു. ഈരാറ്റുപേട്ട സ്റ്റേഷന്‍ എസ്.ഐ ജിബിന്‍ തോമസ്, ബ്രഹ്‌മദാസ് പി.എം, എ.എസ്.ഐ രമാ വേലായുധന്‍, സി.പി.ഓ മാരായ ബിന്ദു, അജേഷ് കുമാര്‍, അനൂപ് സത്യന്‍, ഷാനവാസ് വി.എച്ച്,  എന്നിവര്‍ ചേര്‍ന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.  കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു.




Post a Comment

0 Comments