ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ കോളേജ് ഓഫ് ജനറല്‍ പ്രാക്ടീഷണര്‍സ് വിഭാഗത്തിന്റെ മിഡ് സോണ്‍ കോണ്‍ഫറന്‍സ് പാലാ ഐ.എം.എ ഹാളില്‍ നടന്നു. ഐഎംഎ കേരള സംസ്ഥാന പ്രസിഡന്റ് ഡോക്ടര്‍ ജോസഫ് ബെനവന്‍ കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്തു. IMA പാലാ പ്രസിഡന്റ ശബരിനാഥ് ദാമോദരന്‍ സ്വാഗതമാശംസിച്ചു. ഡോ ജോര്‍ജ് മാത്യു ആമുഖ പ്രഭാഷണം നടത്തി. ഡോ ഒ. അബ്ദുള്‍ സലാം. ഡോ. ശശിധരന്‍, ഡോ ജയിന്‍, ഡോ കൃഷ്ണകുമാര്‍ K, ഡോ ജോസ് കുരുവിള, ഡോ സിറിയക് ജോര്‍ജ് തുടങ്ങിയവര്‍ പ്രസംഗിച്ചു. റോബോട്ടിക് മെഡിസിന്‍, ബോണ്‍ മാരോ ട്രാന്‍സ്പ്ലാന്റെഷന്‍, ശ്വാസകോശ ചികിത്സ, വന്ധ്യത, ഇന്‍സുലിന്‍ ചികിത്സാരീതികള്‍ തുടങ്ങിയ വിഷയങ്ങളെ ആധാരമാക്കി വിദദ്ധ ഡോക്ടര്‍മാര്‍ ക്ലാസുകള്‍ നയിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി മുന്നൂറോളം ഡോക്ടര്‍മാര്‍ പങ്കെടുത്തു. ജൂലൈ ഒന്നിന് തിങ്കളാഴ്ച വൈകീട്ട് 8.30 ന് നടക്കുന്ന സമ്മേളനത്തില്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പാലായുടെ ഡോക്ടേഴ്‌സ് ദിന അവാര്‍ഡ് മാണി സി കാപ്പന്‍ എംഎല്‍എക്കും ഡോക്ടര്‍ റോയ് എബ്രഹാം കള്ളിവയലിനും. സമര്‍പ്പിക്കും.
0 Comments