Breaking...

9/recent/ticker-posts

Header Ads Widget

മുത്തോലിയും പരിസരവും തിരക്കിലായി.

                            

മുത്തോലിയിലെ സ്വകാര്യ എന്‍ട്രന്‍സ് പരിശീലനകേന്ദ്രത്തില്‍ പുതിയ അധ്യായന വര്‍ഷത്തേക്കുള്ള ക്ലാസുകള്‍ അടുത്തദിവസം ആരംഭിക്കാനിരിക്കെ മുത്തോലിയും പരിസരവും  തിരക്കിലായി. സംസ്ഥാനത്തിന്റെ നാനാ ഭാഗങ്ങളില്‍ നിന്നുമാണ് പരിശീലന കേന്ദ്രത്തിലെത്തിലേയ്ക്ക്  കുട്ടികളും മാതാപിതാക്കളും എത്തിയത്. അഡ്മിഷന്‍ എടുക്കാന്‍ എത്തിയിവരുടെ തിരക്കും അഡ്മിഷന്‍ ലഭിച്ചവര്‍ ടൗണില്‍ എത്തിയതും വലിയ തിരക്കിന് കാരണമായി. മുത്തോലിയില്‍ രാവിലെ മുതല്‍ വലിയ ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു.  പോലീസ് എത്തി ടൗണില്‍ വണ്‍വേ സംവിധാനം ഏര്‍പ്പെടുത്തിയാണ് ഗതാഗതം നിയന്ത്രിച്ചത്. അഡ്മിഷന്‍ കഴിഞ്ഞ് ഹോസ്റ്റലിലേക്ക് പുറപ്പെട്ട കുട്ടികള്‍ തങ്ങള്‍ക്ക് ആവശ്യമായ സാധനസാമഗ്രികള്‍ വാങ്ങാന്‍ എത്തിയതോടെ കടകളിലും തിരക്കായി. ഓരോ വര്‍ഷവും ഉണ്ടാകുന്ന അഡ്മിഷന്‍ സമയത്തെ കച്ചവടംമൂലം  വ്യാപാരികളും സന്തോഷത്തിലായി. ഹോസ്റ്റലുകളിലേയ്ക്കുള്ള കിടക്ക, തലയണ, ബെഡ്ഷീറ്റ്, പായ ,പാത്രങ്ങള്‍ മുതലായവ വാങ്ങിയാണ് വിദ്യാര്‍ത്ഥികള്‍ പോകുന്നത്. 12 ന് ആണ് ഈ വര്‍ഷത്തെ ക്ലാസുകള്‍ ആരംഭിക്കുന്നത്.




Post a Comment

0 Comments