Breaking...

9/recent/ticker-posts

Header Ads Widget

ലോക രക്തദായക ദിനാചരണം നടന്നു

 


രക്തദാന രംഗത്തേയ്ക്ക് കൂടുതലാളുകള്‍ കടന്നെത്തേണ്ടതിന്റെ ആവശ്യകത ഓര്‍മ്മിപ്പിച്ചു കൊണ്ട്  ലോക രക്തദായക ദിനാചരണം നടന്നു. പാലാ മരിയന്‍ മെഡിക്കല്‍ സെന്ററില്‍ രക്തദായക ദിനാചരണവും രക്ത ദാന ക്യാമ്പും പാലാ ബ്ലഡ് ഫോറം കണ്‍വീനര്‍ ഷിബു തെക്കെമറ്റം ഉദ്ഘാടനം ചെയ്തു. രക്തത്തിന് പകരം മറ്റൊരൗഷധവും ലോകത്ത് കണ്ടുപിടിച്ചിട്ടില്ല എന്ന യാഥാര്‍ത്ഥ്യം മനസ്സിലാക്കി കൂടുതല്‍ ആളുകള്‍ രക്തദാനത്തിന് തയ്യാറായി മുമ്പോട്ടു വരണമെന്ന് ഷിബു തെക്കേമറ്റം അഭ്യര്‍ത്ഥിച്ചു. മരിയന്‍ ആശുപത്രി സൂപ്രണ്ട് ഡോക്ടര്‍ മാത്യു തോമസിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ ആശുപത്രി അഡ്മിനിസ്‌ട്രേറ്റര്‍  ഷേര്‍ളി ജോസ് എഫ് സി സി, ഓപ്പറേഷന്‍ മാനേജര്‍ ബാബു സെബാസ്റ്റ്യന്‍, ഡോക്ടര്‍ മാമച്ചന്‍ , പാലാ ബ്ലഡ് ഫോറം ഡയറക്ടര്‍മാരായ പ്രഫസര്‍ സുനില്‍ തോമസ് , സജി വട്ടക്കാനാല്‍ , ഷാജി 1 തകിടിയേല്‍, ജയ്‌സണ്‍ പ്ലാക്കണ്ണി, സ്ഥിതപ്രജ്ഞന്‍, സിസ്റ്റര്‍ ആഗ്‌നസ്  സിസ്റ്റര്‍ ബിന്‍സി, സിസ്റ്റര്‍ ബ്ലസ്സി  സിസ്റ്റര്‍ ജിസ്‌മേരി  വിഷ്ണു എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.    പാലാ ബ്ലഡ് ഫോറത്തിന്റെയും മരിയന്‍ ബ്ലഡ് ബാങ്കിന്റെയും നേതൃത്വത്തിലാണ് രക്തദായക ദിനാചരണവും രക്തദാന ക്യാമ്പും നടന്നത്. പാലാ സെന്റ് തോമസ് ബിഎഡ് കോളേജിലെയും   സെന്റ് തോമസ് കോളേജിലെയും വിദ്യാര്‍ത്ഥികളും ആശുപത്രി ജീവനക്കാരും ഉള്‍പ്പടെ മുപ്പതോളം ആളുകള്‍ ക്യാമ്പില്‍ രക്തം ദാനം ചെയ്തു.




Post a Comment

0 Comments