Breaking...

9/recent/ticker-posts

Header Ads Widget

നിയന്ത്രണം വിട്ട ബസ് റോഡരികിലെ വീട്ടിലേക്ക് ഇടിച്ചുകയറി.

 


നിയന്ത്രണം വിട്ട ബസ് റോഡരികിലെ വീട്ടിലേക്ക് ഇടിച്ചുകയറി. കിടങ്ങൂര്‍-അയര്‍ക്കുന്നം റൂട്ടില്‍ കല്ലിട്ടുനടയില്‍ രാവിലെ ഒമ്പതരയോടെയാണ് അപകടമുണ്ടായത്. മൂവാറ്റുപുഴ കോട്ടയം റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന ശാലോം ബസ്സാണ് പോളയ്ക്കല്‍ ജോമോന്‍ ജോസഫിന്റ വീട്ടിലേക്ക് ഇടിച്ചുകയറിയത്. ടിപ്പര്‍ എതിരെ വന്നപ്പോള്‍ ബസ് വെട്ടിച്ചപ്പോഴാണ് നിയന്ത്രണം വിട്ട് വീട്ടിലേക്ക് ഇടിച്ചുകയറിയത്. വീട്ടുമുറ്റത്തെ ചെറിയ പ്ലാവില്‍ ബസ് ഇടിച്ചു നിന്നതുമൂലം വന്‍ അപകടം ഒഴിവായി. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. ജോമോന്റെ വീട്ടില്‍ അമ്മയും ഭാര്യയും 3 മക്കളും ഉണ്ടായിരുന്നു. റോഡിലെ വളവും  റോഡിന്റെ വീതി കുറവും കാട്ടുചെടികള്‍ റോഡിലേക്ക് പടര്‍ന്നു നില്‍ക്കുന്നതു  പ്രദേശത്ത് അപകടത്തിന് കാരണമാകുന്നതായി നാട്ടുകാര്‍ പറഞ്ഞു. അപകടവളവ് ഒഴിവാക്കാന്‍ നടപടി വേണമെന്ന ആവശ്യമുയരുന്നു.




Post a Comment

0 Comments