Breaking...

9/recent/ticker-posts

Header Ads Widget

കുറുപ്പന്തറ പുളിന്തറ വളവിൽ അപകടങ്ങൾ തുടർക്കഥയാകുന്നു

 


കുറുപ്പന്തറ പുളിന്തറ വളവിൽ അപകടങ്ങൾ തുടർക്കഥയാകുന്നു. വ്യാഴാഴ്ച പുലർച്ചെ ഇവിടെ നിയന്ത്രണം നഷ്ടപ്പെട്ട കാർ മതിലിൽ ഇടിച്ചശേഷം വൈദ്യുതി പോസ്റ്റ്‌ ഇടിച്ചു തകർത്തു. പുലർച്ചെ 3.30 തോടെയാണ് അപകടമുണ്ടായത്.  കോട്ടയം സ്വദേശികൾ സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽപെട്ടത്. കോട്ടയത്ത് നിന്നും  വയനാടിന്  പോവുകയായിരുന്നു യാത്രക്കാർ  സഞ്ചരിച്ചിരുന്ന  കാറാണ് അപകടത്തിൽപ്പെട്ടത്.  ആർക്കും പരിക്കുകളില്ല. വൈദ്യുതി പോസ്റ്റിൽ ഇടിച്ച ശേഷം  കാർ വട്ടം കറങ്ങി ഓടയുടെ മീതെയാണ് നിന്നത്.  അപകടത്തിൽ കാറിന്റെ മുൻവശം  പൂർണ്ണമായും തകർന്നു.  വൈദ്യുതി പോസ്റ്റ് ചുവടെ ഒടിഞ്ഞു. കെഎസ്ഇബി ജീവനക്കാർ എത്തി പോസ്റ്റ് മാറ്റി സ്ഥാപിക്കുകയും ചെയ്തു.



Post a Comment

0 Comments