Breaking...

9/recent/ticker-posts

Header Ads Widget

കാരിത്താസിയന്‍ ജൂനിയര്‍ ദിനാചരണം നടന്നു

 


കാരിത്താസ് ആശുപത്രിയില്‍ കാരിത്താസിയന്‍ ജൂനിയര്‍ ദിനാചരണം നടന്നു.  ആശുപത്രി ജീവനക്കാരുടെ കുട്ടികള്‍ക്കായാണ് ദിനാചരണ പരിപാടികള്‍ സംഘടിപ്പിച്ചത്. ജൂനിയര്‍ കാരിത്താസിയന്‍സ് ഡേ 2024 ന്റെ ഉദ്ഘാടനം കോട്ടയം അതിരൂപത കോര്‍പ്പറേറ്റ് മാനേജര്‍ ഫാദര്‍ തോമസ് പുതിയകുന്നേല്‍   നിര്‍വഹിച്ചു. പുതിയ അധ്യയന വര്‍ഷത്തിന് തുടക്കം  കുറിക്കുന്നതിനു മുന്നോടിയായി കുട്ടികളോടുള്ള കരുതലിന്റെയും കൂട്ടായ്മയുടെയും ഭാഗമായാണ് ദിനാചരണം സംഘടിപ്പിച്ചത്.  പരിപാടിയോടനുബന്ധിച്ച്  അവാര്‍ഡുകളും കുട്ടികള്‍ക്കുള്ള സ്‌കൂള്‍ ബാഗുകളും   വിതരണം ചെയ്തു. കുട്ടികള്‍ക്കായി പ്രത്യേക മത്സരങ്ങളും വേദിയില്‍ സംഘടിപ്പിച്ചു. ജൂനിയര്‍ കാരിത്താസ്യന്‍സ് ദിനാചരണത്തില്‍   500 ഓളം കുട്ടികളും അവരുടെ രക്ഷിതാക്കളും പങ്കുചേര്‍ന്നു. ആശുപത്രി ഡയറക്ടര്‍ ഫാദര്‍ ഡോക്ടര്‍ ബിനു കുന്നത്ത്, അസിസ്റ്റന്റ് ഡയറക്ടര്‍ ഫാദര്‍ ജിനു കാവില്‍ തുടങ്ങിയവര്‍പ്രസംഗിച്ചു.




Post a Comment

0 Comments